Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Dr. K UMMER| സോണോട്ടിക് വിഭാഗത്തിന്റെ ദേശീയ ശില്‍പ്പശാലയില്‍ നിപ്പ രോഗവിദഗ്ധനായ ഡോ. കെ ഉമ്മര്‍ അവതരിപ്പിച്ച പ്രബന്ധം ശ്രദ്ധേയമായി.

Dr. K UMMER| സോണോട്ടിക് വിഭാഗത്തിന്റെ ദേശീയ ശില്‍പ്പശാലയില്‍ നിപ്പ രോഗവിദഗ്ധനായ ഡോ. കെ ഉമ്മര്‍ അവതരിപ്പിച്ച പ്രബന്ധം ശ്രദ്ധേയമായി.
  സോണോട്ടിക് വിഭാഗത്തിന്റെ ദേശീയ ശില്‍പ്പശാലയില്‍ പ്രമുഖ ആരോഗ്യവിദഗ്ധനായ ഡോ. കെ ഉമ്മര്‍ അവതരിപ്പിച്ച പ്രബന്ധം ശ്രദ്ധേയമായി. നിപ്പ രോഗത്തിന്റ ഉറവിടം , പരിപാലനം പ്രതിരോധം എന്നീ വിഷയങ്ങളില്‍ വിദഗ്ധനാണ് ഡോ. കെ ഉമ്മര്‍. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെ കുറിച്ചുള്ള ദേശീയ ശില്പശാലയാണ് ഡല്‍ഹിയില്‍ നടന്നത്. നിലവില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് ചീഫാണ് ഡോ. കെ ഉമ്മര്‍. 2018 ല്‍ നിപ്പ രോഗം കേരളത്തില്‍ ആദ്യമായി സ്ഥിരീകരിച്ച വേളയില്‍ മെഡിക്കല്‍ സംഘത്തിലെ അംഗമായിരുന്നു ഡോ. കെ ഉമ്മര്‍. തന്റെ അനുഭവങ്ങളും പരിചയസമ്പത്തും ഉപയോഗിച്ചുള്ള പഠനത്തിന്റെ കണ്ടെത്തലുകള്‍ ആരോഗ്യരംഗത്തെ പുതിയ അറിവുകളാണ് പകര്‍ന്നത്. നാഷണല്‍ കപ്പാസിറ്റി ബിള്‍ഡിംഗ് ഫോര്‍ സോണോട്ടിക് സര്‍വയലന്‍സ് നേതൃത്വത്തില്‍ ഇന്ത്യയിലെ മൈക്രോ ബയോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, തുടങ്ങിയ സ്പെഷ്യാലിറ്റികളുടെ എപ്പെക്സ് ബോഡി യോഗമാണ് നടന്നത്. കേരളത്തില്‍ നിന്നും മറ്റ് പല വകുപ്പുകളെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു. കുരങ്ങ് പനി, മലേറിയ, പേ വിഷബാധ തുടങ്ങി മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതടക്കമുള്ള കാര്യങ്ങളിലാണ് ശില്‍പ്പശാലയിലൂടെ ചര്‍ച്ചകള്‍ നടന്നത്. വിവിധ പകര്‍ച്ച വ്യാധികളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ശില്പശാലയില്‍ പ്രധാനമായും അവതരിപ്പിക്കപ്പെട്ടത്    

Related articles

See all
Latest News

"തോൽവി ഭയന്ന് മണ്ഡല പുനക്രമീകരണം; വനിതാ ബില്ലിന്റെ മറവിൽ ജനാധിപത്യ കശാപ്പ്": കെ.സി. വേണുഗോ...

Latest News

AI സമ്മിറ്റിൽ ചൈനീസ് നിർമിത റോബോട്ടിക് നായ; സ്വകാര്യ സർവകലാശാലയെ ഉച്ചകോടിയിൽ‌ നിന്ന് പുറത്...

Latest News

തെരുവുനായ കടിയേറ്റാല്‍ സര്‍ക്കാര്‍ 'കനത്ത വില' നല്‍കേണ്ടി വരും; നായപ്രേമികള്‍ക്കും ഉത്തരവാ...

Latest News

ലോക്‌സഭയിൽ പ്രതിഷേധക്കൊടുങ്കാറ്റ്; പദ്ധതി അട്ടിമറിക്കാൻ ശ്രമമെന്ന് പ്രിയങ്കാ ഗാന്ധി എം.പി

Save your stories

Sign in