Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

SHAFI PARAMBIL MP| 'തിരഞ്ഞെടുപ്പിന് മുന്‍പ് അവസാനമായി RSS ന്‍റെ വാതിലില്‍ കോളിംഗ് ബെല്‍ അടിച്ചു നോക്കിയതാണ്; അതുകൊണ്ടൊന്നും UDF തോല്‍ക്കില്ല'- ഷാഫി പറമ്പില്‍ എം.പി

SHAFI PARAMBIL MP|  'തിരഞ്ഞെടുപ്പിന് മുന്‍പ് അവസാനമായി RSS ന്‍റെ വാതിലില്‍ കോളിംഗ് ബെല്‍ അടിച്ചു നോക്കിയതാണ്; അതുകൊണ്ടൊന്നും UDF തോല്‍ക്കില്ല'- ഷാഫി പറമ്പില്‍ എം.പി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് അവസാനമായി ആര്‍എസ്എസിന്റെ വാതിലില്‍ ഒരു കോളിംഗ് ബെല്‍ അടിച്ചു നോക്കുകയാണ് എംവി ഗോവിന്ദനെന്നും അതുകൊണ്ടൊന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മിന് ആകില്ലെന്നും ഷാഫി പറമ്പില്‍ എം.പി. പ്രസ്താവന വിവാദമാകില്ലേ എന്ന ചോദ്യത്തിലും തന്റെ ഉത്തരത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എം വി ഗോവിന്ദന്‍. അടിയന്തര സാഹചര്യം വരുമ്പോള്‍ ആര്‍എസ്എസുമായി കൂട്ടുകൂടും എന്നാണോ ഈ പറയുന്നതിന്റെ അര്‍ത്ഥമെന്നും അദ്ദേഹം ചോദിച്ചു. പണ്ട് അന്തര്‍ധാര എന്ന് പറഞ്ഞതിനെ ഇപ്പോള്‍ പരസ്യമാക്കി എന്ന് മാത്രം എന്നും ഷാഫി പറമ്പില്‍. ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ ഇതിനെതിരെ വോട്ട് ചെയ്യണമെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു. അനിവാര്യമായ ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടൊയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ തുറന്നു പറച്ചില്‍. അത് പറയാന്‍ ഒരു മടിയുമില്ലെന്നും സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞാല്‍ വിവാദമാക്കുന്നത് എന്തിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് സിപിഎം-ആര്‍എസ്എസ് ബന്ധം സംസ്ഥാന സംക്രട്ടറി തുറന്നു സമ്മതിക്കുന്നത്. മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം വി ഗോവിന്ദന്റെ തുറന്ന് പറച്ചില്‍. ജമാഅത്തെ ഇസ്ലാമി മുമ്പ് എല്‍ഡിഎഫിന് പിന്തുണച്ചത് അഭിമുഖത്തില്‍ അവതാരകന്‍ ഓര്‍മിപ്പിച്ചപ്പോഴായിരുന്നു പ്രതികരണം.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

ഇത് വ്യക്തമായ അഴിമതിയല്ലേ?: ഉദ്യോഗസ്ഥ പിഴവെന്ന് ന്യായീകരിക്കാനാകില്ല: പിഎസ്സിക്ക് ഹൈക്കോട...

Popular News

സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി ഷീ സ്‌കൂട്ടറുകള്‍: പദ്ധതി 100 ദിനത്തില്‍ യാഥാര്‍ത്ഥ്യമ...

Save your stories

Sign in