Logo
CHANGE MODE
Thu, Jun 04, 2026 • 01:25 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ദുരിതബാധിതര്‍ക്ക് പഴകിയ സാധനങ്ങള്‍ നല്‍കിയ സംഭവം ; ഉത്തരവാദിത്തം റവന്യൂ വകുപ്പിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 09, 2024
1 min read Updated: May 13, 2026
Share:

ദുരിതബാധിതര്‍ക്ക് പഴകിയ സാധനങ്ങള്‍ നല്‍കിയ സംഭവം ; ഉത്തരവാദിത്തം റവന്യൂ വകുപ്പിനെന്ന് പ്രതിപക്ഷ നേതാവ്  വി ഡി സതീശന്‍
കൊച്ചി: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് പഴകിയ സാധനങ്ങള്‍ നല്‍കിയ സംഭവത്തില്‍ ഉത്തരവാദിത്തം റവന്യൂ വകുപ്പിനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പഞ്ചായത്തിന്റെ ഭാഗത്തല്ല തെറ്റ്. പഞ്ചായത്തിന് സാധനങ്ങള്‍ നല്‍കിയത് റവന്യൂ വകുപ്പാണ്. ഒരു സാധനവും പഞ്ചായത്ത് വാങ്ങിയതല്ലെന്നും അദ്ദേഹം പറഞ്ഞു. എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യക്ക് ജാമ്യം കിട്ടിയപ്പോള്‍ സ്വീകരിക്കാന്‍ പോയത് ഗോവിന്ദന്റെ ഭാര്യയാണ്. എന്തൊരു തട്ടിപ്പാണ് സി പി എം നടത്തുന്നത്. ആരുടെ ബിനാമിയാണ് പ്രശന്തന്‍? സിപിഎം ഇരയ്ക്ക് ഒപ്പമല്ല, മറിച്ച് വേട്ടക്കാരനൊപ്പമാണ്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആദ്യം വ്യാജ രേഖ ചമച്ചത് എകെജി സെന്ററില്‍ വെച്ചാണ്. പാര്‍ട്ടിയില്‍ നിന്ന് തരം താഴ്ത്തിയ ആളെ സ്വീകരിക്കാന്‍ നേതാക്കള്‍ എന്തിനു പോയെന്നും അദ്ദേഹം ചോദിച്ചു. അതെസമയം സംസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂട്ടയടിയാണ് നടക്കുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. ഐഎഎസുകാര്‍ക്കിടയിലും ആര്‍എസ്എസ് നുഴഞ്ഞുകയറി. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ തല്ലില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കട്ടെ. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10