Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുന്നു. സെസ് ഏര്‍പ്പെടുത്തരുത്'; ബജറ്റ് ട്രോളുമായി ഷാഫി പറമ്പില്‍

'വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുന്നു. സെസ് ഏര്‍പ്പെടുത്തരുത്'; ബജറ്റ് ട്രോളുമായി ഷാഫി പറമ്പില്‍
പാലക്കാട്: ഇന്ധന സെസ്, മദ്യത്തിന്‍റെ വിലക്കയറ്റം,   ക്ഷേമ പെൻഷൻ വർധിപ്പിക്കാത്തത് തുടങ്ങി സാധാരണക്കാരന്‍റെ നടുവൊടിക്കുന്ന ബജറ്റിൽ നാടെങ്ങും പ്രതിഷേധം ഉയരുകയാണ്.  2023-24 കേരള ബജറ്റിനു പിന്നാലെ ഉണ്ടായ വേറിട്ട പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ബജറ്റിനെ പരിഹസിച്ചുള്ള ട്രോളുകളാല്‍ നിറയുകയാണ് കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ. ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്നും ബജറ്റിൽ പറയുന്നു. ഇപ്പോഴിതാ ഇതിനെ പരിഹസിച്ചുള്ള ഒരു പോസ്റ്ററാണ് വൈറലാകുന്നത്. 'വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുന്നു. സെസ് ഏര്‍പ്പെടുത്തരുത്' എന്ന് എഴുതി വാതിലിൽ ഒട്ടിച്ചിരിക്കുന്ന തരത്തിലാണ് പോസ്റ്റർ. നിരവധിപ്പേരാണ് ഇത് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎൽഎ ഈ ചിത്രം പങ്കുവെച്ച് ഇത് ആരു ചെയ്തെന്ന് ഇന്‍റസ്റ്റഗ്രാമില്‍ കുറിച്ചു. സര്‍ക്കാരിനെയും ധനമന്ത്രിയെയും ബജറ്റിനെയും വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യുന്ന നിരവധി പരിഹാസ ട്രോളുകളും വീഡിയോകളുമായി നിറയുകയാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍      

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in