Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAMESH CHENNITHALA| തിരഞ്ഞെടുപ്പ് സ്റ്റണ്ടാക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ഇനിയും ചൂരല്‍ മലയുടെ പുനരധിവാസം വൈകിപ്പിക്കരുത് - രമേശ് ചെന്നിത്തല

RAMESH CHENNITHALA| തിരഞ്ഞെടുപ്പ് സ്റ്റണ്ടാക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ഇനിയും ചൂരല്‍ മലയുടെ പുനരധിവാസം വൈകിപ്പിക്കരുത് - രമേശ് ചെന്നിത്തല
ദുരന്തഭൂമിയായ വയനാട് ചൂരല്‍ മലയില്‍ മഴ മുന്നറിയിപ്പ് നൽകാൻ അടിയന്തര സംവിധാനങ്ങൾ ഏർപ്പെടുത്താത്തത് സർക്കാരിന്‍റെ ഗുരുതര വീഴ്ചയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഒരു വിഭാഗം മനുഷ്യര്‍ക്കു നിഷേധിച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്നും അവിടം ഇനിയും ദുരന്ത ഭൂമിയാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെങ്കില്‍ ഈ വിവരം നേരത്തേ പ്രദേശ വാസികളെ അറിയിക്കാനുള്ള നടപടികള്‍ ഉണ്ടാകണം. നേരിട്ടു ദുരന്തത്തില്‍ പെടാത്തവര്‍ക്കു പ്രഖ്യാപിച്ച ധനസഹായം ഉറപ്പു കൊടുത്ത അത്രയും കാലം തുടരണം. അത് പാതിക്കു നിര്‍ത്തുന്നത് ശരിയല്ല. വയനാട് പുനരധിവാസ പദ്ധതി ഇപ്പോഴും എവിടെയും ആിട്ടില്ല. അടുത്ത മഴക്കാലമെത്തിയിട്ടും ജനങ്ങള്‍ ഇപ്പോഴും കഷ്ടത്തിലാണ്. വയനാടിനു വേണ്ടി വന്‍തോതില്‍ ജനങ്ങള്‍ ധനസഹായം നല്‍കിയിട്ടുണ്ട്. അത് ഒരു കാരണവശാലും വക മാറ്റാതെ പുനരധിവാസത്തിനായി ഉപയോഗിക്കണം എന്നു മാത്രമല്ല എത്രയും പെട്ടെന്നു ഉപയോഗിക്കുകയും വേണം. ഏതാണ്ട് ഒരു വര്‍ഷത്തോളം വന്‍ തുക ജനങ്ങളില്‍ നിന്നു പിരിച്ചെടുത്ത് സര്‍ക്കാര്‍ വെറുതെയിരിക്കുകയായിരുന്നു. അടുത്ത മഴക്കാലമെത്തിയിട്ടും ഇതുവരെ പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. ഇതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ടാക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ഇനിയും ചൂരല്‍ മലയുടെ പുനരധിവാസം വൈകിപ്പിക്കരുത് - രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in