Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VEENA GEORGE| 'ബിന്ദുവിന്‍റെ മരണത്തിന് കാരണം സര്‍ക്കാര്‍; വീണ ജോര്‍ജ്ജ് കഴിവുകെട്ട മന്ത്രി'; പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം

VEENA GEORGE| 'ബിന്ദുവിന്‍റെ മരണത്തിന് കാരണം സര്‍ക്കാര്‍; വീണ ജോര്‍ജ്ജ് കഴിവുകെട്ട മന്ത്രി'; പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം
കോട്ടയം മെഡിക്കല്‍ കേളേജിലെ കെട്ടിടം തകര്‍ന്ന് വീണ് ബിന്ദു മരിച്ചതില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് രാജി വയ്ക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം. ബിന്ദുവിന്റെ മരണത്തിന് കാരണം സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് കഴിവുകെട്ട മന്ത്രിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. കോട്ടയം മെഡിക്കല്‍ കേളേജ് കെട്ടിടം തകര്‍ന്ന വീണ് മരിച്ച ബിന്ദുവിന്റെ മരണത്തിന് കാരണം സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ തക്കസമയത്തി ഇടപെട്ടില്ല. അപകടത്തിന്റെ ഉത്തരവാദുത്വം മന്ത്രി മാര്‍ക്കെന്നും വി.ഡി സതീശന്‍ പറഞ്ഞു.സംസ്ഥാനത്ത് മരുന്ന് വിതരണം പ്രതിസന്ധിയാണ്. കോവിഡ് കാലത്തെ കണക്കുകള്‍ ആരോഗ്യ മന്ത്രി ഒളിപ്പിച്ചെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. വീണ ജോര്‍ജ്ജ് കഴിവുകെട്ട മന്ത്രിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച്ച വരുത്തി. കോട്ടയത്തെ ആശുപത്രി കെട്ടിടം ഇടിഞ്ഞറു വീണ പോലെ സര്‍ക്കാരും ഇടിഞ്ഞ് വീഴുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം വീണ ജോര്‍ജ്ജ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്താകെ ശക്തമായ പ്രതിഷേധമാണ് മൂന്നാം ദിവസം ഉയരുന്നത്.

Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Save your stories

Sign in