Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ; ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ഗൗരവമായി അന്വേഷിക്കണം: സണ്ണി ജോസഫ് എംഎല്‍എ

വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ; ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ഗൗരവമായി അന്വേഷിക്കണം: സണ്ണി ജോസഫ് എംഎല്‍എ
ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ഗൗരവമായി അന്വേഷിക്കണമെന്നും വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കണ്ണൂർ മല പട്ടം അടുവാ പുറത്ത് സി പി എം പ്രവർത്തകർ തകർത്ത ഗാന്ധി സ്തൂപവും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പി.ആർ.സനീഷിൻ്റെ വീടും സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം നല്‍കിയ സ്വാതന്ത്ര്യം ഇ ഡി ദുരുപയോഗം ചെയ്ത് പണമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ജില്ലയില്‍ ഇതര പാര്‍ട്ടികള്‍ക്ക് സംഘടന സ്വാതന്ത്ര്യമില്ല എന്നതിന്റെ ഉദാഹരണമാണ് മലപ്പട്ടം. അക്രമത്തെ സിപിഐഎം നേതൃത്വം പ്രോത്സാഹിപ്പിക്കുന്നു. മലപ്പട്ടത്ത് പ്രതികള്‍ക്ക് പൊലീസ് ഒത്താശ നല്‍കിയെന്നും ഗാന്ധി സ്തൂപം ഉള്‍പ്പടെ തകര്‍ത്തിട്ടും പൊലീസ് കര്‍ശനമായ നടപടി എടുത്തില്ലയെന്നും അദ്ദേഹം പ്രതികരിച്ചു.

Related articles

See all
Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവ...

Popular News

കണ്ണൂരിലെ ഉഷയ്ക്കും മക്കൾക്കും തുണയായി സർക്കാർ; അടിയന്തര പുനരധിവാസത്തിന് കളക്ടർക്ക് മുഖ്യമ...

Popular News

വീണാ ജോർജിന് കുരുക്ക് മുറുകുന്നു: അക്രമിച്ചെന്ന കേസിൽ ഡോക്ടർമാരുടെയും അന്വേഷണ ഉദ്യോഗസ്ഥരുട...

Save your stories

Sign in