Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആശമാരുടെ രാപകല്‍ സമരയാത്ര ഇന്ന് ആരംഭിക്കും; ജൂണ്‍ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടെ സമാപിക്കും

ആശമാരുടെ രാപകല്‍ സമരയാത്ര ഇന്ന് ആരംഭിക്കും; ജൂണ്‍ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടെ സമാപിക്കും
ആശമാരുടെ അതിജീവന പോരാട്ടം നാലാം ഘട്ടത്തിലേക്ക് കടക്കുന്നു. ആശമാരുടെ രാപകല്‍ സമരയാത്ര ഇന്ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കും. ഭരണ സിരാകേന്ദ്രത്തിന് മുന്നിലെ അവരുടെ രാപ്പകല്‍ സമരപോരാട്ടം 85ആം ദിവസത്തിലേക്ക് കടന്നിട്ടും സര്‍ക്കാര്‍ തുടരുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ആശമാര്‍ സംസ്ഥാന വ്യാപകമായി രാപ്പകല്‍സമര യാത്ര ആരംഭിക്കുന്നത്. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ രാവിലെ പത്ത് മണിക്ക് സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. ആസാദ് യാത്ര ഉദ്ഘാടനം ചെയ്യും. 45 ദിവസം നീണ്ടുനില്‍ക്കുന്ന സമരയാത്ര ജൂണ്‍ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടെ സമാപിക്കും. സമരസമിതി നേതാവ് എം എ ബിന്ദു നയിക്കുന്ന സമര യാത്രയില്‍ നൂറുകണക്കിന് ആശാ പ്രവര്‍ത്തകര്‍ പങ്കെടുക്കും. തെരുവോരങ്ങളില്‍ അന്തിയുറങ്ങിയായിരിക്കും യാത്ര പ്രയാണം തുടരുന്നത്.

Related articles

See all
Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Save your stories

Sign in