Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ദേശീയപാത വികസനത്തിന് പണം നല്‍കിയത് കേരളം മാത്രമെന്ന വാദം പച്ചക്കള്ളം; പൂവന്‍പഴം വെച്ച് കഴുത്തറുക്കുന്ന പരിപാടിയാണ് റിയാസ് ചെയ്തിരുന്നത്: പി വി അന്‍വര്‍

ദേശീയപാത വികസനത്തിന് പണം നല്‍കിയത് കേരളം മാത്രമെന്ന വാദം പച്ചക്കള്ളം; പൂവന്‍പഴം വെച്ച് കഴുത്തറുക്കുന്ന പരിപാടിയാണ് റിയാസ് ചെയ്തിരുന്നത്: പി വി അന്‍വര്‍
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ സാമ്പത്തിക ആരോപണങ്ങളും പി വി അന്‍വര്‍. ദേശീയപാത വികസനത്തിന് പണം നല്‍കിയ സംസ്ഥാനം കേരളം മാത്രമെന്ന വാദം പച്ചക്കള്ളമെന്ന് അന്‍വര്‍ പറഞ്ഞു. മറ്റ് നിരവധി സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ പണം നല്‍കിയെന്ന് എളമരം കരീം രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരങ്ങള്‍ ചൂണ്ടിക്കാണിച്ച് അന്‍വര്‍ പറഞ്ഞു. കേരളം മാത്രമാണ് ഭൂമി ഏറ്റെടുക്കാന്‍ പണം നല്‍കിയത് എന്ന് വകുപ്പ് മന്ത്രി പച്ചക്കള്ളം പറയുന്നുവെന്നും ഏറ്റവും കുറവ് പണം നല്‍കിയത് കേരളമാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ദേശീയപാതയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ രണ്ട് ദിവസം റിയാസ് വീട്ടില്‍ കയറി ഒളിച്ചിരുന്നു. ടൂറിസം വകുപ്പ് റീല്‍സ് എടുക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. കുട്ടികള്‍ വരെ റീല്‍സ് എടുക്കുന്ന കാലത്താണ് 39 ലക്ഷം കൊടുത്ത് ടൂറിസം വകുപ്പ് 4 റീല്‍സ് ഉണ്ടാക്കുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. റിയാസ് മന്ത്രി ആയതിന് ശേഷം നിലമ്പൂരിലെ വികസനം തടസപ്പെട്ടുവെന്നും പൂവന്‍പഴം വെച്ച് കഴുത്തറുക്കുന്ന പരിപാടിയാണ് റിയാസ് ചെയ്തിരുന്നത് എന്നും അന്‍വര്‍ മലപ്പുറത്ത് പറഞ്ഞു.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in