Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പി.ശശിയെ ചേര്‍ത്തുപിടിച്ചും, പി.വി അന്‍വറിനെ തള്ളിയും മുഖ്യമന്ത്രി; സിപിഐയുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അവഗണിച്ചു

പി.ശശിയെ ചേര്‍ത്തുപിടിച്ചും, പി.വി അന്‍വറിനെ തള്ളിയും മുഖ്യമന്ത്രി; സിപിഐയുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അവഗണിച്ചു
  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയേയും എഡിജിപി എം.ആര്‍ അജിത് കുമാറിനെയും ചേര്‍ത്ത് പിടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പി. ശശി ഒരു തെറ്റും ചെയ്തിട്ടില്ല. ആരോപണങ്ങളുടെ പേരില്‍ ആരെയും മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമപ്രകാരമല്ലാത്ത ഒരു കാര്യങ്ങളും ശശി ചെയ്യില്ല തന്നെ വഴിവിട്ട് സഹായിക്കാന്‍ അജിത് കുമാറിനല്ല ആര്‍ക്കും കഴിയില്ല. ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി അനുകൂലിച്ചു. അതെ സമയം പി. ശശിക്കും എഡിജിപിക്കും എതിരെ ആരോപണമുന്നയിച്ച പി.വി. അന്‍വറിനെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു. പൊതുപ്രവര്‍ത്തകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ് എംഎല്‍എ ചെയ്തത്. പരാതി പറയേണ്ടിയിരുന്നത് മാധ്യമങ്ങളോട് ആയിരുന്നില്ല. പാര്‍ട്ടിയെയാണ് അദ്ദേഹം കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടത്. അന്‍വര്‍ ഇടത് പാരമ്പര്യമുള്ള ആള്‍ അല്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെയും അന്‍വര്‍ മാധ്യമങ്ങളെ കാണുകയും, പി. ശശിക്കെതിരെയും എം.ആര്‍ അജിത് കുമാറിനെതിരെയും രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഭരണകക്ഷി എംഎല്‍എയുടെ ആരോപണങ്ങളെ പൂര്‍ണമായും തള്ളുകയാണുണ്ടായത്. എഡിജിപിക്ക് എതിരെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു ശേഷം അതിനനുസരിച്ച് ആയിരിക്കും തീരുമാനം. നടപടി വേണമോ വേണ്ടയോ എന്ന് ആരോപണ വിധേയന്‍ ആര് എന്നതിന്‍റെ അടിസ്ഥാനത്തിലല്ല തീരുമാനിക്കുന്നത്. ഉന്നയിക്കപ്പെടുന്ന വിഷയങ്ങളുടേയും തെളിവുകളുടെയും അടിസ്ഥാനമാക്കിയായിരിക്കും നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടത് മുന്നണിയുടെ ഘടകക്ഷിയായ സിപിഐയും, ഭരണകക്ഷി എംഎല്‍എ പി.വി അന്‍വറും അതിശക്തമായി ആവശ്യപ്പെട്ടത് എഡിജിപി അജിത്കുമാറിനെ മാറ്റി നിര്‍ത്തണമെന്നായിരുന്നു. എന്നാല്‍ ആ ആവശ്യങ്ങള്‍ക്ക് ഒരു പരിഗണനയും കൊടുത്തില്ല എന്നതാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമായത്.

Related articles

See all
Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Save your stories

Sign in