Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

K.C VENUGOPAL MP| 'ജനമൈത്രി പോലീസിനെ മുഖ്യമന്ത്രി കൊലമൈത്രി പോലീസാക്കി; പോലീസിനെ നരനായാട്ടിന്റെ കാരണക്കാരാക്കി മാറ്റിയ കാരണഭൂതനാണ് പിണറായി'- കെ.സി വേണുഗോപാല്‍ എം.പി

K.C VENUGOPAL MP| 'ജനമൈത്രി പോലീസിനെ മുഖ്യമന്ത്രി കൊലമൈത്രി പോലീസാക്കി; പോലീസിനെ നരനായാട്ടിന്റെ കാരണക്കാരാക്കി മാറ്റിയ കാരണഭൂതനാണ് പിണറായി'- കെ.സി വേണുഗോപാല്‍ എം.പി
ജനമൈത്രി പോലീസിനെ പിണറായി വിജയന്‍ കൊലമൈത്രി പോലീസാക്കിയെന്ന് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കുന്നംകുളം പോലീസിന്റെ കസ്റ്റഡി മര്‍ദനത്തിന് വിധേയനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ ചൊവ്വന്നൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് അല്‍പമെങ്കിലും കരുണ ഉണ്ടെങ്കില്‍ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പുറത്താക്കണം. ഇതില്‍ സര്‍ക്കാരിന്റെ നിലപാടെന്താണെന്ന് അറിയണം. വി.എസ്.സുജിത്ത് നമ്മുടെ നാട്ടില്‍ പോലീസിന്റെ നരനായാട്ടിന് വിധേയമായവരുടെ പ്രതീകമാണ്. പോലീസിനെ നരനായാട്ടിന്റെ കാരണക്കാരനാക്കിയ കാരണഭൂതനെന്നായിരിക്കും പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുക. ഇത്രയേറെ മൃഗീയ സംഭവം പുറത്ത് വന്നിട്ടും ഒരക്ഷരം പ്രതികരിക്കാതെ അഭംഗുരം അത് തുടരട്ടെയെന്ന് മൗനാനുവാദം നല്‍കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Save your stories

Sign in