Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മഴ വരുന്നേ...! ചൂടിന് ആശ്വാസം; വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ

മഴ വരുന്നേ...! ചൂടിന് ആശ്വാസം; വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ
 

കേരളത്തിൽ വരും ദിവസങ്ങളിൽ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് .കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (10/03/2026) ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സാധാരണയായി വേനൽക്കാലത്തോട് അടുക്കുമ്പോഴുള്ള താപനിലയിലെ വർധനവും അന്തരീക്ഷത്തിലെ ഈർപ്പവുമാണ് ഇത്തരത്തിലുള്ള മഴയ്ക്ക് വഴിയൊരുക്കുന്നത്.

ജാഗ്രതാ നിർദേശങ്ങൾ

മഴയുണ്ടെങ്കിലും പകൽ സമയങ്ങളിൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ നിർജ്ജലീകരണം (Dehydration) ഒഴിവാക്കാൻ കൂടുതൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.മഴ സാധ്യതയുള്ളതിനാൽ വിളകളുടെ കാര്യത്തിൽ മുൻകരുതൽ സ്വീകരിക്കുക.

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

Related articles

See all
Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Popular News

'വാർത്തകൾക്ക് വേണ്ടി വാർത്തകൾ ഉണ്ടാക്കി ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത്': കെ. മുരളീധരൻ

Save your stories

Sign in