Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Deen Kuriakose| പോസ്റ്റ് ഓഫീസുകള്‍ അടച്ചുപൂട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ജനങ്ങളെ അണിനിരത്തി ചെറുക്കും: ഡീന്‍ കുര്യാക്കോസ് എം.പി

Deen Kuriakose| പോസ്റ്റ് ഓഫീസുകള്‍ അടച്ചുപൂട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ജനങ്ങളെ അണിനിരത്തി ചെറുക്കും: ഡീന്‍ കുര്യാക്കോസ് എം.പി
തിരുവനന്തപുരം: രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ വ്യാപകമായി അടച്ചുപൂട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായി ചെറുത്തുനില്‍ക്കുമെന്ന് ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍ (FNPO) സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി പറഞ്ഞു. സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന തപാല്‍ സേവനങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം അങ്ങേയറ്റം ജനവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ഹെഡ് പോസ്റ്റ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ ഓഫീസുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ എഫ്.എന്‍.പി.ഒ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തപാല്‍ ജീവനക്കാര്‍ തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവികാരം മാനിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളില്‍ നിന്ന് ഉടന്‍ പിന്തിരിയണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി  ആവശ്യപ്പെട്ടു. തപാല്‍ ജീവനക്കാര്‍ നടത്തുന്ന പ്രതിഷേധത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Related articles

See all
Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Popular News

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; ശമ്പള വർധനവ് ബില്ലും ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ

Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Save your stories

Sign in