Logo
Sun, Jul 12, 2026 • 08:42 AM
LIVE TV
Watch

No business videos available

No Middle East videos available

ബജറ്റ് പ്രത്യാശ നല്‍കുന്നില്ല ; 20,000 കോടിയുടെ പാക്കേജ് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം : മുല്ലപ്പള്ളി രാമചന്ദ്രന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 04, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ബജറ്റ് പ്രത്യാശ നല്‍കുന്നില്ല ; 20,000 കോടിയുടെ പാക്കേജ് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം : മുല്ലപ്പള്ളി രാമചന്ദ്രന്‍
Mullapaplly-Ramachandran   തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യബജറ്റ് പ്രത്യാശ നല്‍കുന്നതല്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്തിന്‍റെ പൊതുധനസ്ഥിതിയെ കുറിച്ച് ഒരു വ്യക്തതയും നല്‍കാതെയുള്ള ബജറ്റാണിത്. കൊവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സമഗ്ര പാക്കേജ് കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. കടമെടുത്ത് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന കടത്തില്‍ മുങ്ങിയ ഒരു സർക്കാരിന്‍റെ ബജറ്റാണിത്. പരമ്പരാഗത - അസംഘടിത തൊഴില്‍ മേഖലയ്ക്കും കാര്‍ഷിക-തോട്ടം മേഖലയ്ക്കും ഉണര്‍വ് പകരുന്ന കാര്യമായ ഒന്നും തന്നെ ബജറ്റിലില്ല. യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. സര്‍ക്കാരിന്‍റെ കയ്യില്‍ വരുമാനമില്ലാത്ത അവസ്ഥയില്‍ സാധാരണക്കാരന് എങ്ങനെ വരുമാനം എത്തിക്കുമെന്ന ദിശാബോധം നല്‍കാന്‍പോലും ബജറ്റിന് കഴിയുന്നില്ലെന്നത് നിരാശാജനകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10