Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

MALLIKARJUN KHARGE| 'അടിയന്തരാവസ്ഥയുടെ വാര്‍ഷികാചരണം നടത്തുന്നത് ഭരണപരാജയത്തിന്‍റെ ശ്രദ്ധതിരിക്കാന്‍'- മല്ലികാര്‍ജുന്‍ ഖാര്‍ഗെ

MALLIKARJUN KHARGE|  'അടിയന്തരാവസ്ഥയുടെ വാര്‍ഷികാചരണം നടത്തുന്നത് ഭരണപരാജയത്തിന്‍റെ ശ്രദ്ധതിരിക്കാന്‍'- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
രാജ്യത്ത് ഇന്ന് നേരിടുന്നത് ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അടിയന്തരാവസ്ഥയുടെ വാര്‍ഷികാചരണം നടത്തുന്നത് ഭരണപരാജയത്തിന്റെ ശ്രദ്ധതിരിക്കാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ, പണപ്പെരുപ്പം, തുടങ്ങിയവയ്ക്ക് സര്‍ക്കാരിന് ഉത്തരമില്ലെന്നും സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറയ്ക്കാന്‍ നുണകള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു. അടിയന്തരാവസ്ഥയുടെ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കെതിരെ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. സംവിധാന്‍ ബച്ചാവോ യാത്രയെ ബിജെപി ഭയപ്പെടുന്നു. അതുകൊണ്ടാണ് അവര്‍ അടിയന്തരാവസ്ഥയുടെ 50 വര്‍ഷത്തെക്കുറിച്ച് സംസാരിക്കുന്നത്. ഭരണഘടനയെ രക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും അടിയന്തരാവസ്ഥ വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ഭരണഘടനാ നിര്‍മ്മാണത്തില്‍ ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. പണ്ട് അവസാനിച്ച ഒന്നിന്റെ വിഷയമാണ് ബിജെപി വീണ്ടും ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. ഭരണഘടന സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കേണ്ടത്. ബിജെപി തങ്ങളുടെ ബലഹീനതകള്‍ മറയ്ക്കാന്‍ ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും ഭരണഘടനാ നിര്‍മ്മാണത്തിലും ഒരു സംഭാവനയും നല്‍കാത്തവരാണ് ഇപ്പോള്‍ ഭരണഘടനയെക്കുറിച്ച സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

പിൻവാതിൽ പരിസ്ഥിതി അനുമതി: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ജെയ്‍റാം രമേശ്

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Save your stories

Sign in