Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'എഡിജിപി ചെയ്യുന്നത് മുഖ്യമന്ത്രിയുടെ അസൈന്‍മെന്റ്‌സ്; അജിത് കുമാറിന്റെ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെ'; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ്

'എഡിജിപി ചെയ്യുന്നത് മുഖ്യമന്ത്രിയുടെ അസൈന്‍മെന്റ്‌സ്; അജിത് കുമാറിന്റെ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെ'; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ ഭരണപക്ഷത്തിനെതിരെ സഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ അസൈന്റ്‌മെന്റ്‌സ് ആണ് എഡിജിപി ചെയ്തിരുന്നതെന്നും ഇത്രയൊക്കെ ആരോപണങ്ങള്‍ വരുമ്പോഴും എഡിജിപി അവിടെ നില്‍ക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. കൂടിക്കാഴ്ച സംബന്ധിച്ച ആരോപണങ്ങള്‍ ആദ്യമായി ഉന്നയിച്ചത് താനാണെന്നും എന്നാല്‍ ന്യായീരണത്തിന്റെ ഭാഗമായി എഡിജിപി സിപിഎമ്മുകാരനല്ലെന്നും പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരും തമ്മിലുള്ള കൂടികാഴ്ച മുഖ്യമന്ത്രി പറയാതെയാണ് നടന്നതെങ്കില്‍ പട്ടില്‍ പൊതിഞ്ഞ ശകാരമെങ്കിലും നല്‍കാമായിരുന്നുവെന്നും പക്ഷെ കൂടിക്കാഴ്ച നടന്ന് 16 മാസത്തിനു ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഇത് പ്രഹസനം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബിജെപി അധ്യക്ഷനെ കുഴല്‍പ്പണക്കേസില്‍ ഭരണപക്ഷം സഹായിച്ചെന്നും ചാര്‍ജ് ഷീറ്റ് നല്‍കുന്നതിലുണ്ടായ കാലതാമസമാണ് കേസ് തള്ളി പോകാന്‍ കാരണമായതെന്നും സതീശന്‍ പറഞ്ഞു. ചാര്‍ജ് ഷീറ്റ് 17 മാസത്തിന് ശേഷം നല്‍കിയതിനാലാണ് നിങ്ങള്‍ ആരുടെ കൂടെയാണെന്ന് ചോദിക്കുന്നതെന്നും സതീശന്‍ സഭയില്‍ വ്യക്തമാക്കി.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in