Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തലശ്ശേരി ഇരട്ട കൊലപാതകം; ലഹരി വില്പന വിവരം പോലീസിന് ചോർത്തിയെന്ന സംശയത്തെ തുടർന്ന്

തലശ്ശേരി ഇരട്ട കൊലപാതകം; ലഹരി വില്പന വിവരം പോലീസിന് ചോർത്തിയെന്ന സംശയത്തെ തുടർന്ന്
കണ്ണൂര്‍: തലശ്ശേരി ഇരട്ട കൊലപാതകത്തിന് കാരണം ലഹരി വില്പന വിവരം പോലീസിന് ചോർത്തിയെന്ന സംശയത്തെ തുടർന്ന്. റിമാന്‍റ്  റിപ്പോർട്ടിലാണ് പോലീസ് ഈ കാര്യം വ്യക്തമാക്കിയത്. തലശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് റിമാന്‍റ്  റിപ്പോർട്ട് സമർച്ചിച്ചത്. ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ 7 പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍റ്  ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതി ജാക്സന്‍റെ  വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് പരിശോധിച്ചിരുന്നു. കൊല്ലപ്പെട്ട ഷമീറിന്‍റെ  മകൻ ഷാബിലാണ് ഈ വിവരം പൊലീസിനെ അറിയിച്ചെന്ന് സംശയിച്ചായിരുന്നു ആക്രമണമെന്നും റിമാന്‍റ് റിപ്പോർട്ട്. കൊലപാതകത്തിന് മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in