Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രേവന്ത് റെഡ്ഡിയുടെ മന്ത്രിസഭയില്‍ 11 പേർ; അനസൂയ സീതാക്ക വനിതാ ശിശു ക്ഷേമം

രേവന്ത് റെഡ്ഡിയുടെ മന്ത്രിസഭയില്‍ 11 പേർ; അനസൂയ സീതാക്ക വനിതാ ശിശു ക്ഷേമം
ഹൈദരാബാദ്: തെലങ്കാനയില്‍ കോൺഗ്രസിന്‍റെ വന്‍ വിജയത്തിന് ശേഷം മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ചുമതലയേറ്റിരിക്കുകയാണ്. 11 മന്ത്രിമാരാണ് രേവന്ത് റെഡ്ഡിയുടെ മന്ത്രിസഭയിലുള്ളത്. തെലങ്കാന ഗവർണർ തമിലിസൈ സൗന്ദർരാജൻ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി, മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, നഗരവികസനം, പൊതുഭരണം, നിയമനിർവഹണം തുടങ്ങിയ വകുപ്പുകള്‍ രേവന്ത് റെഡ്ഡിക്കും. ഉപമുഖ്യമന്ത്രി, ധനകാര്യം, ഊർജ്ജം എന്നീ വകുപ്പുകള്‍ ഭട്ടി വിക്രമർക ചുമതലയേറ്റു. മറ്റു വകുപ്പുകള്‍: സി ദാമോദർ രാജനരസിംഹ: ആരോഗ്യം, കുടുംബ ക്ഷേമം, ശാസ്ത്ര സാങ്കേതികം നളമട ഉത്തം കുമാർ റെഡ്ഡി: ജലസേചനം, ഭക്ഷ്യ സിവിൽ സപ്ലൈസ് കോമട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി: റോഡുകളും നിർമിതികളും, സിനിമാട്ടോഗ്രാഫി ദുദ്ദില്ല ശ്രീധർ ബാബു: ഐടി, ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷൻസ്, കൊമേഴ്സ് പൊങ്കുലെട്ടി ശ്രീനിവാസ് റെഡ്ഡി: റവന്യു, ഭവനനിർമ്മാണം, ഇൻഫൊർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് പൊന്നം പ്രഭാകർ: ഗതാഗതം ഡി അനസൂയ സീതാക്ക: പഞ്ചായത്ത് രാജ്, ഗ്രാമ വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം കൊണ്ട സുരേഖ: പരിസ്ഥിതി, വനം ജുപള്ളി കൃഷ്ണ റാവു: എക്സൈസ്, വിനോദ സഞ്ചാരം, സാംസ്കാരികം, ആർക്കിയോളജി തുമ്മല നാഗേശ്വര റാവു: കൃഷി, കച്ചവടം, സഹകരണം, കൈത്തറി, വസ്ത്രം

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in