Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഐക്കണിക് ലുക്കിൽ ടാറ്റ സുമോയുടെ പുനർജന്മം?"; പുത്തൻ പ്രീമിയം എസ്‌യുവിയുമായി ടാറ്റ മോട്ടോഴ്‌സിന്റെ വമ്പൻ തിരിച്ചുവരവ്

ഐക്കണിക് ലുക്കിൽ ടാറ്റ സുമോയുടെ പുനർജന്മം?"; പുത്തൻ പ്രീമിയം എസ്‌യുവിയുമായി ടാറ്റ മോട്ടോഴ്‌സിന്റെ വമ്പൻ തിരിച്ചുവരവ്

ഇന്ത്യൻ വാഹന വിപണിയിലെ എക്കാലത്തെയും വലിയ വിപ്ലവങ്ങളിലൊന്നായ 'ടാറ്റ സുമോ' പുതിയ രൂപത്തിൽ വീണ്ടും വിപണിയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 2019-ൽ ഉത്പാദനം നിർത്തലാക്കിയ ഈ ജനപ്രിയ മോഡൽ, പ്രീമിയം ലുക്കിലുള്ള ഒരു പുത്തൻ എസ്‌യുവിയായി പുനർജനിക്കുമെന്നാണ് സൂചന. 2031 മാർച്ചിന് മുമ്പായി ആറ് ഐസിഇ (ICE) മോഡലുകളും നാല് ഇലക്ട്രിക് (EV) മോഡലുകളും ഉൾപ്പെടെ 10 പുതിയ കാറുകൾ പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വമ്പൻ നിരയിലാണ് സുമോയുടെ തിരിച്ചുവരവിനും സാധ്യത തെളിയുന്നത്.

1994-ൽ വിപണിയിലെത്തിയ ടാറ്റ സുമോ, ഇന്ത്യൻ നിരത്തുകളിൽ ടാറ്റയുടെ ഏറ്റവും ദീർഘകാലം വിപണി ഭരിച്ച നെയിംപ്ലേറ്റാണ്. മഹീന്ദ്ര ബൊലേറോയോട് നേരിട്ട് മത്സരിച്ച് വിപണി പിടിച്ചടക്കിയ സുമോ, സാധാരണക്കാർക്കും യാത്രാ സർവീസുകൾക്കും ഒരുപോലെ പ്രിയങ്കരമായിരുന്നു. ടാറ്റ തങ്ങളുടെ മറ്റൊരു ഐക്കണിക് മോഡലായ 'സിയറ'യെ തിരികെ കൊണ്ടുവരാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, സുമോയുടെ തിരിച്ചുവരവിനുള്ള സാധ്യതയും വിപണിയിൽ സജീവ ചർച്ചയായിട്ടുണ്ട്.

നിലവിൽ 'ടാറ്റ സ്‍കാർലെറ്റ്' (Tata Scarlet) എന്ന കോഡ് നാമത്തിൽ ടാറ്റ വികസിപ്പിക്കുന്ന പുതിയ കോംപാക്റ്റ് എസ്‌യുവിയാണ് സുമോ എന്ന പേരിൽ അറിയപ്പെടാൻ സാധ്യതയുള്ളത്. ജനപ്രിയ മോഡലുകളായ നെക്സോണിനും സിയറയ്ക്കും ഇടയിലായിരിക്കും ഈ വാഹനത്തിന്റെ സ്ഥാനം. ചതുരാകൃതിയിലുള്ള ബോഡി ഡിസൈൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, കരുത്തുറ്റ എസ്‍യുവി ലുക്ക് എന്നിവയോടെ എത്തുന്ന വാഹനം മോണോകോക്ക് പ്ലാറ്റ്ഫോമിലായിരിക്കും നിർമ്മിക്കുക. യാത്രക്കാരുടെ കംഫർട്ട്, മികച്ച മൈലേജ്, റോഡ് പെർഫോമൻസ് എന്നിവയ്ക്ക് മുൻഗണന നൽകിയാകും ഇതിന്റെ രൂപകൽപ്പന.

ടാറ്റയുടെ മറ്റ് പുതിയ മോഡലുകളെപ്പോലെ സ്കാർലെറ്റിന്റെ ഇലക്ട്രിക് (EV) പതിപ്പും വിപണിയിലെത്താൻ സാധ്യതയുണ്ട്. ഈ വിഭാഗത്തിൽ ഡ്യുവൽ മോട്ടോർ സംവിധാനത്തോടെയുള്ള ഓൾ-വീൽ ഡ്രൈവ് (AWD) സജ്ജീകരണവും വാഹനപ്രേമികൾ പ്രതീക്ഷിക്കുന്നുണ്ട്. റെനോ കിഗർ, കിയ സിറോസ്, മഹീന്ദ്രയുടെ വരാനിരിക്കുന്ന പുതിയ മോഡലുകൾ എന്നിവയാകും വിപണിയിൽ ഇതിന്റെ പ്രധാന എതിരാളികൾ. വരാനിരിക്കുന്ന 2027 ഓട്ടോ എക്സ്പോയിൽ ഈ മോഡലിന്റെ കൺസെപ്റ്റ് 'സുമോ' എന്ന പേരിൽ അവതരിപ്പിച്ച് ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്താനും ടാറ്റ മോട്ടോഴ്‌സ് ആലോചിക്കുന്നുണ്ട്.

Related articles

See all
Popular News

തട്ടിപ്പല്ല സത്യം! ലാന്റ് റോവർ ഡിഫൻഡറിന് 34 ലക്ഷം രൂപ വരെ വില കുറഞ്ഞു

Popular News

70,000 കടന്ന് ബുക്കിങ്, ഹെലികോപ്റ്റർ ഡിസൈൻ: അൾട്രാവയലറ്റ് ടെസരാകറ്റ് വിപണിയിലേക്ക്

Popular News

തമിഴ്‌നാട്ടിൽ 13 വർഷത്തിന് ശേഷം ഓട്ടോക്കൂലി പരിഷ്കരിച്ച് വിജയ് സർക്കാർ; മിനിമം ചാർജ് 50 രൂ...

Popular News

ഹ്യുണ്ടായിയുടെ പുതിയ മിഡ്‌സൈസ് എസ്‌യുവി 'ബയോൺ' ഇന്ത്യയിലെത്തി; വില 10 ലക്ഷം രൂപ മുതൽ

Save your stories

Sign in