Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വയനാടിനു താങ്ങായി തമിഴ്നാട്: 5 കോടി രൂപ അനുവ​ദിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ; മെഡിക്കല്‍ സംഘത്തെയും എത്തിച്ചു

വയനാടിനു താങ്ങായി  തമിഴ്നാട്: 5 കോടി രൂപ അനുവ​ദിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ; മെഡിക്കല്‍ സംഘത്തെയും എത്തിച്ചു
  കൽപറ്റ: വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ അടിയന്തര സ​ഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത സ്റ്റാലിൻ ദുരന്തത്തിൽ തമിഴ്‌നാടിന്‍റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് സഹായമായ അഞ്ചുകോടിരൂപ അനുവദിച്ചത്. ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സഹായമായി സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരായ കെ.എസ്. സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ഉദ്യോഗസ്ഥരെ വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി അഗ്നിശമനസേനയിലെ ജോയിന്‍റ് ഡയറക്ടറുടെ നേതൃത്വത്തിൽ 20 രക്ഷാപ്രവർത്തകരേയും ഒരു എസ്പിയുടെ നേതൃത്വത്തിൽ 20 ദുരന്തനിവാരണ ടീമിനേയും 10 ഡോക്ടർമാരും നഴ്‌സുമാരുമടങ്ങുന്ന മെഡിക്കല്‍ സംഘത്തേയും ചുമതലപ്പെടുത്തി. ഇവർ കേരളത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു.  

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

വാഗ്ദാനം പാലിച്ച് വിജയ്: തമിഴ്‌നാട്ടിൽ കുഞ്ഞുങ്ങൾക്ക് 1 ഗ്രാമിന്റെ സ്വർണമോതിരം സമ്മാനിക്കു...

Save your stories

Sign in