തളിപ്പറമ്പില്‍ ടി.കെ. ഗോവിന്ദന്റെ റോഡ് ഷോ; വന്‍ ജനപങ്കാളിത്തം
Jaihind TV News Report
Jaihind TV Web Desk
March 24, 2026
1 min read
•
Updated: June 01, 2026
തളിപ്പറമ്പിനെ ഇളക്കി മറിച്ച് യുഡി എഫ് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദന്റെ റോഡ് ഷോയും മണ്ഡലം കണ്‍വെന്‍ഷനും. ടി.കെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിയും യു.ഡി.എഫ് വേദിയില്‍ എത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. നേരത്തെ ടി.കെ ഗോവിന്ദന്റെ കുടുംബം പോലും അദ്ദേഹത്തോടൊപ്പമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജന്‍ വിമര്‍ശിച്ചിരുന്നു .
തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് പോരാട്ടം മീനചൂട് പോലെ തിളക്കുകയാണ്. തളിപ്പറമ്പ് മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മുന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദന്‍ മത്സരത്തിന് എത്തിയതോടെ സംസ്ഥാനം ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ട വേദിയായി തളിപ്പറമ്പ് മാറി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ടി കെ ഗോവിന്ദന്‍. ടി കെ ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെത്തിയ ജനക്കൂട്ടം യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. സ്ഥാനാര്‍ത്ഥിയെ ആനയിച്ച് കൊണ്ടുള്ള റോഡ് ഷോ സമീപ കാലത്ത് തളിപ്പറമ്പ് ദര്‍ശിച്ച ഏറ്റവും ജനപങ്കാളിത്തമുള്ള രാഷ്ട്രീയ പരിപാടിയായി മാറി.
തളിപറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന യു.ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും വന്‍ ജനക്കൂട്ടമെത്തി.സി പി എം ബന്ധം ഉപേക്ഷിച്ച് സ്ഥാനാര്‍ത്ഥി ടി.കെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിയും യു.ഡി.എഫ് വേദിയില്‍ എത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. രമണിയെ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഷാള്‍ അണിയിച്ചു സ്വീകരിച്ചു. നിലവില്‍ സി പി എം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗമാണ് കെ പി രമണി. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ പി രമണി ഇപ്പോള്‍ ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗമാണ്. നേരത്തെ ടി.കെ ഗോവിന്ദന്റെ കുടുംബം പോലും അദ്ദേഹത്തോടൊപ്പമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജന്‍ വിമര്‍ശിച്ചിരുന്നു. ഗോവിന്ദന്‍ മാഷോടൊപ്പം കുടുംബം പോലുമില്ലെന്ന പ്രചാരണമാണ് തന്നെ യുഡിഎഫ് വേദിയിലെത്തിച്ചതെന്ന് കെ.പി രമണി പറഞ്ഞു. പാര്‍ട്ടി അനുഭാവികളായ നിരവധി സി പി എം പ്രവര്‍ത്തകരും കണ്‍വെന്‍ഷന് എത്തിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10