Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലോകകപ്പില്‍ നാണക്കേടിന്റെ ഹാട്രിക്; റണ്ണൊന്നുമെടുക്കാതെ അഭിഷേക് ശര്‍മ്മ വീണ്ടും പുറത്ത്

ലോകകപ്പില്‍ നാണക്കേടിന്റെ ഹാട്രിക്; റണ്ണൊന്നുമെടുക്കാതെ അഭിഷേക് ശര്‍മ്മ വീണ്ടും പുറത്ത്
2026 ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെയും റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയ്ക്ക് ഇത് നാണക്കേടുകളുടെ റെക്കോര്‍ഡായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡച്ച് ഓഫ് സ്പിന്നര്‍ ആര്യന്‍ ദത്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. നേരിട്ട മൂന്നാം പന്തില്‍ ക്രോസ് ബാറ്റിന് ശ്രമിച്ച അഭിഷേകിന്റെ ലെഗ് സ്റ്റംപ് തെറിക്കുകയായിരുന്നു. നിലവില്‍ ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള താരം ലോകകപ്പിലെ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു റണ്‍സ് പോലും നേടാനാകാതെ വലിയ പ്രതിസന്ധിയിലാണ്. ഈ പുറത്താകലോടെ ലോകകപ്പ് ചരിത്രത്തില്‍ തന്നെ ആരും ആഗ്രഹിക്കാത്ത ചില റെക്കോര്‍ഡുകള്‍ അഭിഷേകിന്റെ പേരില്‍ കുറിക്കപ്പെട്ടു. ലോകകപ്പിലെ തന്റെ ആദ്യ മൂന്ന് ഇന്നിംഗ്സുകളിലും പൂജ്യത്തിന് പുറത്താകുന്ന ആദ്യ താരമായി അഭിഷേക് മാറി. കൂടാതെ ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് തവണ പൂജ്യത്തിന് പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന മോശം റെക്കോര്‍ഡും അഭിഷേക് സ്വന്തമാക്കി. 2019-20 കാലഘട്ടത്തില്‍ വാഷിംഗ്ടണ്‍ സുന്ദറാണ് ഇതിന് മുന്‍പ് ഈ നാണക്കേടില്‍ എത്തിയത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കയ്ക്കെതിരെ ഗോള്‍ഡന്‍ ഡക്കായ താരം പാകിസ്ഥാനെതിരെ നാല് പന്ത് നേരിട്ടാണ് പൂജ്യത്തിന് പുറത്തായത്. 2026 കലണ്ടര്‍ വര്‍ഷം അഭിഷേകിനെ സംബന്ധിച്ചിടത്തോളം വലിയ ഉയര്‍ച്ച താഴ്ചകളുടേതാണ്. ഈ വര്‍ഷം കളിച്ച എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് 182 റണ്‍സ് താരം നേടിയിട്ടുണ്ടെങ്കിലും അഞ്ചു തവണയും പൂജ്യത്തിനാണ് പുറത്തായത്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന ഓപ്പണര്‍മാരുടെ പട്ടികയില്‍ അഭിഷേക് ശര്‍മ്മ ഇടംപിടിച്ചു. ന്യൂസിലന്‍ഡിനെതിരെ ജനുവരിയില്‍ നടത്തിയ മിന്നുന്ന പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ പ്രതീക്ഷകളോടെയാണ് അഭിഷേക് ലോകകപ്പിനെത്തിയത്. എന്നാല്‍ ടൂര്‍ണമെന്റിലെ നിര്‍ണ്ണായക ഘട്ടമായ സൂപ്പര്‍ 8 മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ താരത്തിന്റെ ഫോമില്ലായ്മ ഇന്ത്യന്‍ മാനേജ്മെന്റിന് വലിയ ആശങ്കയാണ് നല്‍കുന്നത്. ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കിലും മലയാളി താരം സഞ്ജു സാംസണ് ഇന്നും അവസരം ലഭിച്ചില്ല. അക്സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവിന് പകരം അര്‍ഷ്ദീപ് സിംഗും ടീമില്‍ ഇടം നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് പവര്‍പ്ലേയില്‍ തന്നെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായിരുന്നു. അഭിഷേകിന് പിന്നാലെ 17 റണ്‍സെടുത്ത ഇഷാന്‍ കിഷനും ആര്യന്‍ ദത്തിന്റെ പന്തില്‍ തന്നെ നിര്‍ഭാഗ്യകരമായി ബൗള്‍ഡായി മടങ്ങി. സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യയുടെ ബാറ്റിംഗ് നിര കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടതുണ്ടെന്ന് ഈ തുടര്‍ച്ചയായ പരാജയങ്ങള്‍ സൂചിപ്പിക്കുന്നു.

Related articles

See all
Popular News

'ചേസ് മാസ്റ്റർ' കോഹ്‌ലി, ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി സച്ചിനെയും പോണ്ടിംഗിനെയും പ...

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Save your stories

Sign in