Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം, മുഖ്യമന്ത്രിയുമായും പരിചയം; എന്‍ഐഎ കോടതിയില്‍

സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം, മുഖ്യമന്ത്രിയുമായും പരിചയം; എന്‍ഐഎ കോടതിയില്‍
  കൊച്ചി: നയതന്ത്രചാനല്‍വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്തബന്ധം ഉണ്ടായിരുന്നുവെന്ന്   എന്‍ഐഎ. മുഖ്യമന്ത്രിയുമായും സ്വപ്നയ്ക്ക് പരിചയമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി  ശിവശങ്കറുമായും സ്വപ്നക്ക് അടുത്ത ബന്ധം. ശിവശങ്കറുമായുള്ള ബന്ധം വഴി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടാക്കി.  യുഎഇ കോണ്‍സുലേറ്റിലും സ്വാധീനമുണ്ടായിരുന്നു. സ്വപ്നയുടെ ജാമ്യഹര്‍ജി എതിർത്താണ് എന്‍ഐഎയുടെ വാദം. സ്വർണ്ണക്കടത്ത് കേസിലെ ഗൂഢാലോചനയില്‍ സ്വപ്നയുടെ പങ്ക് വലുതാണ്. സ്വപ്നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി നല്‍കിയത് ശിവശങ്കർ ഇടപെട്ടാണ്. ശിവശങ്കറില്‍ നിന്നും സ്വപ്ന ഉപദേശം സ്വീകരിച്ചിരുന്നുവെന്നും എന്‍ഐഎയെ കോടതിയെ ബോധിപ്പിച്ചു. അഡീഷണല്‍ സോളിസിറ്റർ ജനറലാണ് എന്‍ഐഎക്ക് വേണ്ടി ഹാജരായത്. ഒറ്റപ്പെട്ട സ്വർണക്കടത്തല്ല ഇതെന്നും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നും ജാമ്യം നൽകരുതെന്നും എൻഐഎ കോടതിയെ അറിയിച്ചു.

Related articles

See all
Popular News

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത;...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കാന്‍ ഇ.ഡിക്ക് അനുമതി

Popular News

2036-ഓടെ കേരളത്തില്‍ 38 ശതമാനം വയോജനങ്ങള്‍; സംരക്ഷണത്തിന് സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍:...

Popular News

മിന്നലേറ്റ് ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ ചെരിഞ്ഞു

Save your stories

Sign in