Logo
Tue, Aug 11, 2026 • 03:46 PM
LIVE TV
Watch

No business videos available

No Middle East videos available

സൂപ്പര്‍ താരം സൂര്യയുടെ 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്': കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് നാളെ രാവിലെ 10 മുതല്‍; ആഗോള റിലീസ് ഓഗസ്റ്റ് 14-ന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 11, 2026
1 min read
SHARE:
SAVE: Login to save

സൂപ്പര്‍ താരം സൂര്യയുടെ 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്': കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് നാളെ രാവിലെ 10 മുതല്‍; ആഗോള റിലീസ് ഓഗസ്റ്റ് 14-ന്

തിരുവനന്തപുരം: സൂര്യയെ നായകനാക്കി സൂപ്പര്‍ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ഓഗസ്റ്റ് 14-ന് ആഗോളതലത്തില്‍ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് നാളെ (ബുധനാഴ്ച) രാവിലെ 10 മണിക്ക് ആരംഭിക്കും. പ്രധാന ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകള്‍ വഴി കാണികള്‍ക്ക് ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം സിതാര എന്റര്‍ടൈന്‍മെന്റ്‌സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായ ഇത്, ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'ലക്കി ഭാസ്‌കറി'ന് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന പ്രൊജക്റ്റ് കൂടിയാണ്.

പ്രണയം, ഹാസ്യം, വൈകാരിക നിമിഷങ്ങള്‍ എന്നിവ കോര്‍ത്തിണക്കി കുടുംബപ്രേക്ഷകര്‍ക്കും സൂര്യ ആരാധകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തില്‍ ഒരു ഗംഭീര ഫാമിലി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ട്രെയിലറിനും ജി. വി. പ്രകാശ് കുമാര്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ചിത്രത്തിന്റെ കേരള പ്രീ-റിലീസ് ഇവന്റിനായി സൂര്യ തിരുവനന്തപുരത്ത് എത്തിയിരുന്നു. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാര്‍, എഡിറ്റര്‍ - നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ബംഗ്ലാന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈന്‍ പ്രൊഡ്യൂസര്‍ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകര്‍ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യന്‍, ഫൈറ്റ് മാസ്റ്റര്‍ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖര്‍ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങള്‍ - കെ. എന്‍. വിജയകുമാര്‍, ചീഫ് കോ-ഡയറക്റ്റര്‍ - ശ്രീവാസ്തവ , കോ-ഡയറക്ടര്‍ - അഞ്ജി ചോഡപനിഡി, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ - വാസുദേവ റാവു മൊജ്ജാദ,  ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോള്‍ബി അറ്റ്‌മോസ് മിക്‌സ് - ടി. ഉദയ് കുമാര്‍, ടീസര്‍ കട്ട് - ബലറാം കൃഷ്ണന്‍, വിഷ്ണു രാമഗിരി, നിഖില്‍ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റര്‍ - ബലറാം കൃഷ്ണന്‍, അസോസിയേറ്റ് എഡിറ്റര്‍ - ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് - വിജയകുമാര്‍, ബാലയ്യ ഡി രാജശേഖര്‍, രാമറാവു ആലുബെല്ലി, രാം സന്ദീപ് വര്‍മ്മ ജമ്പാന, രമേഷ് അഗുരി, നവീന്‍ ഈദാര, സായ് ചരണ്‍ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കര്‍, അനീഷ് ദേവന്‍പള്ളി, കലാല്‍ വെങ്കി ഗൌഡ്, ഡിഒപി ടീം - ആന്‍സണ്‍ ടൈറ്റസ്, ഹെമില്‍ സുഗുനന്‍, അഭിജിത് ഷാബു, നിഖില ലാല്‍കുമാര്‍, ഹരി ബാബു, പ്രവീണ്‍, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍ - അര്‍ച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷന്‍ ജിഎഫ്എക്‌സ് - സബാരി രാമിറോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനര്‍ - കബിലന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - സന്ദീപ് കുല്‍ക്കര്‍ണി, പിആര്‍ഒ- ശബരി

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10