Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൂര്യ-ജിത്തു മാധവന്‍ ചിത്രം 'സീന്‍' രണ്ടാം ഗാനം 'എയ്‌റോപ്ലെയിന്‍' പുറത്ത്; ചിത്രം നവംബര്‍ 6ന് ആഗോള റിലീസ്

സൂര്യ-ജിത്തു മാധവന്‍ ചിത്രം 'സീന്‍' രണ്ടാം ഗാനം 'എയ്‌റോപ്ലെയിന്‍' പുറത്ത്; ചിത്രം നവംബര്‍ 6ന് ആഗോള റിലീസ്

സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന 'സീന്‍' എന്ന ചിത്രത്തിലെ രണ്ടാം ഗാനമായ 'എയ്‌റോപ്ലെയിന്‍ ' ലിറിക്കല്‍ വീഡിയോ പുറത്ത്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ഗാനത്തിന് തമിഴില്‍ വരികള്‍ രചിച്ചത് രാജ് പ്രിയന്‍ ആണ്. ഗാന ബാലയാണ് ഗാനത്തിന്റെ. തമിഴ് പതിപ്പ് ആലപിച്ചത്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റര്‍ടൈന്‍മെന്റ് സ്റ്റുഡിയോസിന്റെയും ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ജയശ്രീ ദാമോദരനാണ്. നവംബര്‍ 6ന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

രാകേന്ദു മൗലിവ് രചിച്ച്, മുകേഷ് മുഹമ്മദ് ആലപിച്ച, ഗാനത്തിന്റെ തെലുങ്ക് പതിപ്പും പുറത്ത് വന്നിട്ടുണ്ട്. സൂര്യ, നസ്രിയ എന്നിവരാണ് ഈ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത് എന്ന സൂചനയാണ് ലിറിക്കല്‍ വീഡിയോയിലെ ദൃശ്യങ്ങള്‍ നല്‍കുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ 'ആതി ഇവ യാരാ' എന്ന ഗാനവും സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. വമ്പന്‍ റിലീസായി ആണ് ചിത്രം കേരളത്തില്‍ എത്തുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരള ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.

സുഷിന്‍ ശ്യാം ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'സീന്‍'. 'രോമാഞ്ചം', 'ആവേശം' എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് 'സീന്‍'. ജിത്തു മാധവനും സുഷിന്‍ ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'സീനി'നുണ്ട്. മലയാളത്തില്‍ ഒരുമിച്ച 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ആദ്യമായി തമിഴില്‍ ഒന്നിക്കുകയാണ്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്

സൂര്യയുടെ മാസ് രംഗങ്ങള്‍ക്കും കോമഡിക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സ്‌റ്റൈലിഷ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. ഇമ്പരാജ് ഐപിഎസ് എന്ന പോലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തില്‍ വേഷമിടുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

സൂര്യയ്‌ക്കൊപ്പം മലയാളി താരം നസ്ലനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'കറുപ്പ്', 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ ലക്ഷ്യമിട്ടാണ് സീനിലൂടെ സൂര്യ എത്തുന്നത്. വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പൊള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യന്‍, സംഗീതം: സുഷിന്‍ ശ്യാം, എഡിറ്റര്‍: അജ്മല്‍ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അശ്വിനി കാലെ, ആക്ഷന്‍ ഡയറക്ടര്‍: ചേതന്‍ ഡി'സൂസ, ആര്‍ട്ട് ഡയറക്ടര്‍: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനര്‍: മഷാര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, തമിഴ് സംഭാഷണങ്ങള്‍: ഡേവിഡ് സെല്‍വം, കോ-ഡയറക്ടര്‍: അരുണ്‍ അപ്പുക്കുട്ടന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എം.പി. സെന്തില്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍: സുഷ്മ കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: കെ. ശ്രീധര്‍ രാജ്, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടര്‍: ഷിഫ്‌ന ബബിന്‍ പാക്കര്‍, വിഎഫ്എക്‌സ്: ഹരിഹരസുതന്‍, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: നവീന്‍ നഞ്ജുണ്ടന്‍, കേരള ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍: ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ: ശബരി.

Related articles

See all
Popular News

ഫോറന്‍സിക് സര്‍ജനായി ദിലീപ്; 'ഹെനോക്ക്' ചിത്രീകരണത്തിന് ആലപ്പുഴയില്‍ തുടക്കമായി

Popular News

13 മില്യണ്‍ ഡിജിറ്റല്‍ വ്യൂസ് സ്വന്തമാക്കി 'ആകാശംലോ ഒക താര' ടീസര്‍; ദുല്‍ഖര്‍ സല്‍മാന്‍ -...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

രാമായണ: റൈസ് ഓഫ് എ ലെജൻഡ്' വേൾഡ് പ്രീമിയർ ലോസ് ഏഞ്ചൽസിൽ; സിനിമ 2026 നവംബറിൽ തിയേറ്ററുകളിലേ...

Save your stories

Sign in