Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Thiruvananthapuram General Hospital| ശസ്ത്രക്രിയാ പിഴവ്: യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കാനാവില്ലെന്ന് വിദഗ്ദ്ധ സംഘം

Thiruvananthapuram General Hospital|  ശസ്ത്രക്രിയാ പിഴവ്: യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കാനാവില്ലെന്ന് വിദഗ്ദ്ധ സംഘം
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയാ പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കാനാവില്ലെന്ന് വിദഗ്ദ്ധ സംഘം. ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത് രക്തധമനികള്‍ പൊട്ടി സങ്കീര്‍ണമായ സാഹചര്യങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തി. സാഹചര്യം കാട്ടാക്കട മലയിന്‍കീഴ് സ്വദേശിയായ സുമയ്യയെ വിദഗ്ദ്ധ സംഘം അറിയിക്കും. കഴിഞ്ഞവര്‍ഷം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്. ഈ പിഴവ് കാരണം ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സുമയ്യയുടെ തുടര്‍ ചികിത്സയെക്കുറിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. നീതി തേടിയുള്ള പോരാട്ടം തുടരുന്ന സുമയ്യയ്ക് മതിയായ നഷ്ടപരിഹാരവും വിദഗ്ധ ചികിത്സയും ഉറപ്പാക്കാണമെന്ന ആവശ്യമാണ് ഉയരുന്നത്.

Related articles

See all
Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Popular News

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; ശമ്പള വർധനവ് ബില്ലും ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ

Save your stories

Sign in