Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തിൽ വർധിച്ചുവരുന്ന റോഡപകടങ്ങൾക്ക് നടപടി സ്വീകരിക്കണമെന്ന് കൊടുക്കുന്നിൽ സുരേഷ്

കേരളത്തിൽ വർധിച്ചുവരുന്ന റോഡപകടങ്ങൾക്ക് നടപടി സ്വീകരിക്കണമെന്ന് കൊടുക്കുന്നിൽ സുരേഷ്
ഡല്‍ഹി :സംസ്ഥാനപാതയായ എസ് എച്ച് 8-ലും കേരളത്തിലെ ദേശീയ പാതകളായ എന്‍ എച്ച് 66,  966, 544 എന്നിവയിലും നടക്കുന്ന അപകടങ്ങളും മരണങ്ങളും നിത്യസംഭവങ്ങളാക്കുന്ന സാഹചര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് കൊടുക്കുന്നില്‍ സുരേഷ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. നിരവധി മരണങ്ങള്‍ക്ക് കാരണമായത് ഈ പാതകളിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ്. ആറു പേരാണ് ആലപ്പുഴയിലെ കളര്‍കോട് നടന്ന അപകടത്തില്‍ മരിച്ചത്. കോയമ്പത്തൂര്‍ മധുക്കരൈ 3 പേര്‍, തൃശൂര്‍ നാട്ടിക 5  പേര്‍, പാലക്കാട് കല്ലടിക്കോട് 4 പേര്‍, പത്തനംതിട്ട 4 പേര്‍,  തുടങ്ങിയ മരണങ്ങള്‍ അദ്ദേഹം സഭയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. നാഷണല്‍ ഹൈവേകളില്‍ അപകടങ്ങള്‍ തടയുന്നതിന് വേണ്ട മുഴുവന്‍ സമയ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും കൊടുക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

Related articles

See all
Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in