Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സുരേഷ് ബാബുവിനെ മാറ്റിയ സംഭവം: നീക്കങ്ങള്‍ ശക്തമാക്കിയത് കേന്ദ്രനേതൃത്വത്തിന്റെ കടുത്ത ഇടപെടൽ

സുരേഷ് ബാബുവിനെ മാറ്റിയ സംഭവം: നീക്കങ്ങള്‍ ശക്തമാക്കിയത് കേന്ദ്രനേതൃത്വത്തിന്റെ കടുത്ത ഇടപെടൽ

പാലക്കാട്: ഇ.എന്‍. സുരേഷ് ബാബുവിനെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത ഇടപെടലിനെത്തുടര്‍ന്ന്. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെ നാല് മുതിര്‍ന്ന നേതാക്കള്‍ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് തത്കാലം പാര്‍ട്ടിക്ക് മുഖംരക്ഷിക്കാന്‍ ഇത്തരമൊരു നടപടിയിലേക്ക് കടക്കേണ്ടിവന്നതെന്നാണ് സൂചനകള്‍.

നിയമസഭാ തിരഞ്ഞെടുപ്പുകാലത്തെ പരിചയത്തിന്റെ തുടര്‍ച്ചയായി യുവതി നല്‍കിയ ഗുരുതര സ്വഭാവമുള്ള പരാതിയാണ് നടപടിക്ക് ആധാരം. ഒരു സംസ്ഥാനസമിതി അംഗം വഴി പരാതി സംസ്ഥാന നേതൃത്വത്തിന്റെ മുന്നിലെത്തിയിരുന്നെങ്കിലും തുടക്കത്തില്‍ കാര്യമായ ഇടപെടലുകളുണ്ടായിരുന്നില്ല. ഇതോടെ പരാതിക്കാരി കേന്ദ്ര കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു കേന്ദ്രകമ്മിറ്റിയംഗം വിഷയം വിശദമായി അന്വേഷിക്കുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിനുശേഷമാണ് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ മലപ്പുറത്തെത്തിയപ്പോള്‍ ജില്ലയില്‍നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളെ അടിയന്തരമായി വിളിപ്പിച്ചു ചര്‍ച്ച നടത്തിയത്.

വിപുലീകൃത ജില്ലാ കമ്മിറ്റിയോഗത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച രാവിലെയാണ് ജില്ലാ സെക്രട്ടറിയെ മാറ്റിയ വിവരം പുറത്തുവന്നത്. തുടക്കത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ബി. രാജേഷിന് ചുമതല നല്‍കാന്‍ ആലോചന നടന്നിരുന്നെങ്കിലും, പിന്നീട് നിര്‍ദേശിക്കപ്പെട്ട നേതാക്കളില്‍നിന്ന് മുതിര്‍ന്ന നേതാവ് വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം, വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന വേളയില്‍ നേതൃത്വം ഈ പരാതിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.

Related articles

See all
Popular News

രാഹുല്‍ ഗാന്ധിയുടെയും നേതാക്കളുടെയും അറസ്റ്റ്: ഇന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേ...

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Popular News

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും അ...

Popular News

ആര്‍ത്തവദിനങ്ങളിലെ യാത്രാദുരിതത്തിന് വിട: കെ.എസ്.ആര്‍.ടി.സിയുടെ മാതൃകാപരമായ മുന്നേറ്റം; 'W...

Save your stories

Sign in