Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊടകര കുഴല്‍പ്പണക്കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്യും ; ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടീസ്

കൊടകര കുഴല്‍പ്പണക്കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്യും ; ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടീസ്
തൃശൂര്‍ : കൊടകര കുഴൽപ്പണക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് അന്വേഷണ സംഘം നോട്ടീസ് നൽകി. ചൊവ്വാഴ്ച രാവിലെ തൃശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നിർദേശം. കോഴിക്കോട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. കുഴൽപ്പണക്കേസിലെ പരാതിക്കാരൻ ധർമ്മരാജനുമായുള്ള ബന്ധമാണ് കെ സുരേന്ദ്രൻ വിശദീകരിക്കേണ്ടി വരിക. പണം കവർച്ച ചെയ്യപ്പെട്ടയുടൻ ധർമരാജൻ വിളിച്ചവരിൽ സുരേന്ദ്രന്‍റെ മകനുമുണ്ട്. മാത്രമല്ല സുരേന്ദ്രന്‍റെ സെക്രട്ടറിയുടെയും ഡ്രൈവറുടെയും മകന്‍റെയും ഫോണുകളിൽ നിന്ന് ധർമ്മരാജനെ നിരവധി തവണ വിളിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനാണ് ബന്ധപ്പെട്ടതെന്ന് ഇവർ മൊഴിയും നൽകി. സുരേന്ദ്രന്‍റെ അറിവോടെയാണ് ഈ ഫോൺ സംഭാഷണങ്ങൾ നടന്നത് എന്നു കൂടി ഇവർ വിശദീകരിച്ചിട്ടുണ്ട്. ഇതുവരെ ബിജെപി നേതാക്കൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാകും സുരേന്ദ്രനിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക. ധർമ്മരാജനെ എന്തിന് വിളിച്ചു, എത്ര തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണച്ചുമതലയാണ് ധർമ്മരാജനുണ്ടായിരുന്നത്, ഇതിന് രേഖയുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. സുരേന്ദ്രൻ നൽകുന്ന വിവരങ്ങളും ചേർത്തായിരിക്കും പ്രത്യേക അന്വേഷണ സംഘം കേസിന്‍റെ അന്തിമ റിപ്പോർട്ട് തയാറാക്കുക. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറുന്ന റിപ്പോർട്ടിലും ഇക്കാര്യങ്ങൾ ഉണ്ടാകും.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in