Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാന വിഷയത്തില്‍ കേന്ദ്രം ഇടപെടണ്ട ; സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ഭാഗികമായി സുപ്രീം കോടതി റദ്ദാക്കി

സംസ്ഥാന വിഷയത്തില്‍ കേന്ദ്രം ഇടപെടണ്ട ; സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ഭാഗികമായി സുപ്രീം കോടതി റദ്ദാക്കി
Supreme-Court ന്യൂഡൽഹി : സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട നിയമനിർമാണം നടത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി. അന്തഃസംസ്ഥാന സഹകരണസംഘങ്ങൾ, കേന്ദ്രഭരണ പ്രദേശത്തെ സഹകരണസംഘങ്ങൾ എന്നിവയിൽ മാത്രമേ കേന്ദ്രത്തിന് നിയമനിർമാണം നടത്താനാകൂവെന്നും മറ്റുള്ളവ സംസ്ഥാനവിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട് 2012-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭരണഘടനാഭേദഗതിയുടെ ഒരുഭാഗം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2013-ലെ ആ വിധിക്കെതിരേ കേന്ദ്രം നൽകിയ അപ്പീലാണ് സുപ്രീംകോടതി തീർപ്പാക്കിയത്. സഹകരണത്തിന് കേന്ദ്ര സർക്കാർ പ്രത്യേക മന്ത്രാലയമുണ്ടാക്കുകയും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അതിനെ എതിർക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വിധി പ്രസക്തമാണ്. സഹകരണം സംസ്ഥാനവിഷയമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന ‘പാർട്ട് 9 ബി’ പൂർണമായും റദ്ദാക്കിയിരുന്നു. എന്നാൽ, ഇതിൽ അന്തഃസംസ്ഥാന (മൾട്ടി സ്റ്റേറ്റ്) സഹകരണസംഘങ്ങൾ, കേന്ദ്രഭരണ പ്രദേശത്ത് പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിലനിൽക്കുമെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. അതായത്, ഒരു സംസ്ഥാനത്തിനകത്ത് മാത്രം പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളുടെ കാര്യത്തിൽ കേന്ദ്രം ഇടപെടരുത്. ഭരണസമിതിയംഗങ്ങളുടെ എണ്ണം, അംഗങ്ങൾക്കെതിരായ ശിക്ഷാനടപടി, പിരിച്ചുവിടാനുള്ള വ്യവസ്ഥകൾ, ഓഡിറ്റിങ് തുടങ്ങിയ വിഷയങ്ങളാണ് റദ്ദാക്കപ്പെട്ട ‘പാർട്ട് 9 ബി’യിൽ വരുന്നത്. സഹകരണ സൊസൈറ്റികളുടെ കാര്യത്തിൽ നിയമമുണ്ടാക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരത്തിൽ കടന്നുകയറുന്നതാണോ ഭരണഘടനാ ഭേദഗതിയെന്നാണ് സുപ്രീംകോടതി പരിശോധിച്ചത്. ജസ്റ്റിസ് ആർ.എഫ്. നരിമാൻ, ജസ്റ്റിസ് ബി.ആർ. ഗവായ് എന്നിവരാണ് ഭൂരിപക്ഷ വിധിയെഴുതിയത്. എന്നാൽ, 97-ാം ഭരണഘടനാ ഭേദഗതി പൂർണമായും റദ്ദാക്കണമെന്നും കേന്ദ്രത്തിന്റെ അപ്പീൽ തള്ളുന്നതായും ജസ്റ്റിസ് കെ.എം. ജോസഫിന്റെ ഭിന്നവിധിയിൽ വ്യക്തമാക്കി.

Related articles

See all
Popular News

ഖാർഗെയുടെ വസതിയിൽ നിർണ്ണായക തീരുമാനം: രാംലീലയ്ക്ക് മുൻപ് ഡൽഹിയിൽ പാർലമെന്റ് മോഡൽ വിചാരണയൊര...

Popular News

'ഇത് ഭാരതത്തിന്റെ ആത്മാവിനു വേണ്ടിയുള്ള മാർച്ച്';രാംലീലാ മൈതാനത്തെ റാലിയിൽ അണിചേരാൻ ആഹ്വാന...

Popular News

തമിഴ്‌നാട്ടിൽ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ ഭക്ഷണ അലവൻസ് വർദ്ധിപ്പിച്ചു; പ്രതിമാസം 2,000 രൂപ വ...

Popular News

"ലാത്തികളെ ഭയക്കേണ്ട, വോട്ട് മോഷണത്തിനെതിരെ ഒന്നിക്കാം"; ആഹ്വാനവുമായി രാഹുൽ ഗാന്ധിയുടെ വീഡ...

Save your stories

Sign in