Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഓണസമ്മാന'വുമായി സപ്ലൈകോ; സബ്‌സിഡി ഉല്‍പന്നങ്ങളുടെ വിലകൂട്ടി

'ഓണസമ്മാന'വുമായി സപ്ലൈകോ; സബ്‌സിഡി ഉല്‍പന്നങ്ങളുടെ വിലകൂട്ടി
  തിരുവനന്തപുരം: ഓണം എത്തും മുമ്പ് സമ്മാനവുമായി എത്തിയിരിക്കുകയാണ് സപ്ലൈകോ. ഓണച്ചന്തകള്‍ ഇന്ന് ആരംഭിക്കാനിരിക്കെ സബ്‌സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപ്പരിപ്പിനും വില കൂട്ടി. രണ്ട് മുതല്‍ ആറ് രൂപ വരെയാണ് വില കൂട്ടിയിരിക്കുന്നത്. അതേസമയം, സംസ്ഥാന വ്യാപകമായി ഓണം ഫെയറുകള്‍ ഇന്ന് ആരംഭിക്കുകയാണ്. ഇതിനിടെയുള്ള സപ്ലൈകോയുടെ വില വര്‍ധന ആളുകളെ കൊള്ളയടിക്കുന്നതിന്‍റെ ഭാഗമാണ്. സബ്സിഡി സാധനങ്ങളായ കുറുവ അരിയ്ക്ക് 30 രൂപയായിരുന്നു കിലോയ്ക്ക് വില. എന്നാല്‍ ഇപ്പോള്‍ മൂന്ന് രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇനി മുതല്‍ 33 രൂപയാണ് ഒരു കിലോ കുറുവ അരിയ്ക്ക് നല്‍കേണ്ടിവരുക. തുവരപരിപ്പിന്റെ വില 111 രൂപയില്‍നിന്ന് 115 രൂപയാക്കി. സമാന രീതിയില്‍ മുഴുവന്‍ സാധനങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്. 13 ഇനം സബ്‌സിഡി സാധനങ്ങളിലെ നാലിനം അരിയില്‍ 'ജയ'യ്ക്കു മാത്രമാണു വില വര്‍ധിപ്പിക്കാത്തത്. സപ്ലൈകോയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്ന് നേരത്തെ തന്നെ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം കണക്കിലെടുത്ത് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, കേരളീയരുടെ ഓണാഘോഷങ്ങള്‍ക്ക് നാളെ മുതലാണ് തുടക്കം ആകുക. പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വളരെ കൂടുതലായതു കൊണ്ടുതന്നെ സപ്ലൈകോയില്‍ നിന്നും സബ്സിഡി നിരക്കില്‍ ലഭിക്കുന്ന സാധനങ്ങളാണ് സാധാരണക്കാരുടെ ആശ്രയം. എന്നാല്‍ അതിനും ഇപ്പോള്‍ വില കൂട്ടി സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.  

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Popular News

"ടിഷ്യു പേപ്പറിൽ ഒപ്പിടുന്ന ശീലമില്ല, ഫയൽ പഠിച്ച ശേഷമാണ് തീരുമാനമെടുത്തത്"; വൈദ്യുതി കരാർ...

Save your stories

Sign in