Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സുബ്രഹ്‌മണ്യത്തിന്റെ അറസ്റ്റ് ജനാധിപത്യത്തിന് എതിരായ വെല്ലു വിളി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ

സുബ്രഹ്‌മണ്യത്തിന്റെ അറസ്റ്റ് ജനാധിപത്യത്തിന് എതിരായ വെല്ലു വിളി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ
മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന് പകര്‍ത്തിയ ഫോട്ടോ പ്രചരിപ്പിച്ചതിന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രമണ്യത്തിനെതിരേ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും സര്‍ക്കാരും ജനാധിപത്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും പിച്ചിച്ചീന്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ . പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും തെളിയിച്ച അതേ പാതയിലൂടെയാണ് പിണറായി വിജയന്‍ കേരളത്തെ ഇപ്പോള്‍ നയിച്ചു കൊണ്ടിരിക്കുന്നത്. ഇതുകൊണ്ടൊന്നും ജനാധിപത്യ, മതേതരത്വ കേരളം തകരുകയോ തളരുകയോ ചെയ്യില്ല. കേരളത്തിന്റെ വായടപ്പിക്കാനും കഴിയില്ല. സ്വര്‍ണക്കൊള്ള മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും എത്രമാത്രം പിടിച്ചുലയ്ക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ പരാക്രമങ്ങള്‍. വീട് വളഞ്ഞ് ആണ് സുബ്രമണ്യത്തെ അറസ്റ്റ് ചെയ്തത്. പോറ്റിയെ കേറ്റിയേ എന്ന പാട്ടിനെതിരേ സി പി എം ഉറഞ്ഞുതുള്ളിയെങ്കിലും ജനരോഷം ഭയന്ന് പേടിച്ച് പിന്മാറി. അതേ ചിത്രം പ്രചരിപ്പിച്ച ബി ജെ പി നേതാക്കള്‍ക്കെതിരേ നടപടിയില്ല എന്നത് സിപിഎം - ബിജെപി അന്തര്‍ധാരയുടെ മറ്റൊരു തെളിവാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.

Related articles

See all
Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Save your stories

Sign in