Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നാമജപഘോഷയാത്ര : കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രതികാര നടപടിയായി കാണേണ്ടിവരും ; സർക്കാരിനെ സമ്മർദ്ദത്തിലാക്കി എന്‍എസ്എസ്

നാമജപഘോഷയാത്ര : കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രതികാര നടപടിയായി കാണേണ്ടിവരും ; സർക്കാരിനെ സമ്മർദ്ദത്തിലാക്കി എന്‍എസ്എസ്
  കോട്ടയം : ശബരിമല വിഷയത്തിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കി എൻ.എസ്.എസ്. നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ സംസ്ഥാന സർക്കാർ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. കേസുകള്‍ പിന്‍വലിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അല്ലെങ്കില്‍ വിശ്വാസികള്‍ക്കെതിരായുള്ള പ്രതികാരമായി ഇതിനെ കാണേണ്ടി വരുമെന്നും സുകുമാരന്‍ നായർ പ്രസ്താവനയില്‍ അറിയിച്ചു. സ്ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കി സംസ്ഥാന സർക്കാർ എടുത്ത കേസുകൾ ഇപ്പോഴും നിലനില്‍ക്കുകയാണ്. തൊഴിൽരഹിതരും വിദ്യാർത്ഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരുമാണ് ഇതിൽ ഏറിയ ഭാഗവുമെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. നാമജപഘോഷയാത്രക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിരപരാധികളായ വിശ്വാസികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിലും ഗൗരവമേറിയ പല കേസുകളും സർക്കാർ നിരുപാധികം പിന്‍വലിച്ചിട്ടുള്ള സാഹചര്യത്തില്‍ നിരപരാധികളായ വിശ്വാസികളുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് സുകുമാരന്‍ നായർ ആവശ്യപ്പെട്ടു.  

Related articles

See all
Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Save your stories

Sign in