Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബിജെപിയുടെ ആഭ്യന്തരകാര്യം; ആരു വേണമെങ്കിലും അദ്ധ്യക്ഷനാകട്ടെ: വി ഡി സതീശന്‍

സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബിജെപിയുടെ ആഭ്യന്തരകാര്യം; ആരു വേണമെങ്കിലും അദ്ധ്യക്ഷനാകട്ടെ: വി ഡി സതീശന്‍
ബിജെപി സംസ്ഥാന പ്രസിഡന്റായി ആരെ തീരുമാനിക്കുമെന്നത് അവരുടെ ആഭ്യന്തര കാര്യമെന്ന് പ്രതിപക്ഷനേതാവ്. അതില്‍ അഭിപ്രായം പറയാനില്ല. ആരു വേണമെങ്കിലും ആ സ്ഥാനത്തേയ്ക്കു എത്തിക്കൊള്ളട്ടെ. ഞങ്ങള്‍ എതിര്‍ക്കുന്നത് വ്യക്തികളെയല്ല, പാര്‍ട്ടിയുടെ ആശയങ്ങളെയാണ്. അതു തുടരുമെന്നും വി ഡി സതീശന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ബിജെപിയില്‍ ലേറ്റ് എന്‍ട്രിയിലൂടെ വന്ന ആളാണ്. ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപടാന്‍ ഇല്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ആശയങ്ങളോടാണ് കോണ്‍ഗ്രസ് പോരാടുന്നത്. ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ സുരേന്ദ്രനോടും വ്യക്തിപരമായി വിരോധമില്ല. ആര് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയാലും അതില്‍ പ്രതികരിക്കാനില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും വി ഡി സതീശന്‍ പ്രതികരിച്ചു തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. കോര്‍ കമ്മിറ്റി കേന്ദ്രനിര്‍ദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കേരളത്തിലെ ബിജെപിയെ ഒരു വനിത നയിക്കുമോ അതോ അഞ്ച് വര്‍ഷമായി സ്ഥാനത്തിരിക്കുന്ന കെ.സുരേന്ദ്രന് സ്ഥാനം നീട്ടിക്കിട്ടുമോ എന്ന ചര്‍ച്ചയായിരുന്നു സജീവമായിരുന്നത്. സീനിയര്‍ നേതാക്കളെ എല്ലാം പിന്തള്ളിയാണ് രാജീവ് ചന്ദ്രശേഖര്‍ നേതൃത്വത്തിലെത്തുന്നത്. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ഇന്ന് ഉച്ചയ്ക്ക് ബാംഗ്ലൂരില്‍ നിന്നെത്തും. അദ്ദേഹമായിരിക്കും നോമിനേഷന്‍ സ്വീകരിക്കുക. കെ മുരളീധരന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഗ്രൂപ്പിനേയും എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളേയും ഒഴിവാക്കിയത് പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടാക്കും. നിലവില്‍ പുകഞ്ഞു നില്‍ക്കുന്ന നേതാക്കളുടെ അസംതൃപ്തി പുറത്തെത്തുകയാണെങ്കില്‍ അത് സംഘടനാ തലത്തില്‍ തന്നെ ബിജെപിയ്ക്കു പരിഹരിക്കേണ്ടി വരും സംഘപരിവാറിന്റെ സംഘടനാ പരിചയമില്ലാത്ത ഒരാള്‍ കേരളത്തില്‍പാര്‍ട്ടി നേതൃത്വത്തിന്റെ തലപ്പത്ത് എത്തുന്നത് ആദ്യമായാണ്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനത്തിലുപരി പാര്ട്ടിക്കുള്ളിലെ ചരടുവലികളാണ് രാജീവ് ചന്ദ്രശേഖറിനെ പാര്‍ട്ടി ഏല്‍പ്പിച്ചുകൊടുക്കാന്‍ കാരണമാകുന്നത്  

Related articles

See all
Popular News

അഭിരാം വധക്കേസ്: 'എനിക്ക് അഭിറാമിന് അറിയില്ല, ഞാന്‍ കുറ്റം ചെയ്തിട്ടില്ല'; തെളിവെടുപ്പിനിട...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Save your stories

Sign in