Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം; മുന്‍വര്‍ഷത്തേക്കാള്‍ കുറവ്

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം; മുന്‍വര്‍ഷത്തേക്കാള്‍ കുറവ്
  എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയമാണ് ഇത്തവണ. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞവര്‍ഷം 99.69 ശതമാനം വിജയമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.19 ശതമാനം കുറവ് ഈ വര്‍ഷമുണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നാല് മണി മുതല്‍ വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,697 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,24,583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 61449 കുട്ടികള്‍ ഫുള്‍ എ പ്ലസ് നേടി. കൂടുതല്‍ പേര്‍ക്ക് ഫുള്‍ എ പ്ലസ് മലപ്പുറത്ത്. വിജയശതമാനം കൂടുതല്‍ കണ്ണൂരിലും കുറവ് തിരുവനന്തപുരത്തും ആണ്. സംസ്ഥാനത്തെ 72 കേന്ദ്രങ്ങളിലായി ഏപ്രില്‍ 3 മുതല്‍ 26 വരെയായിരുന്നു മൂല്യനിര്‍ണയം നടന്നത്. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്. മാര്‍ച്ച് 3 മുതല്‍ 26 വരെയായിരുന്നു എസ്എസ്എല്‍സി പരീക്ഷ. ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍ ചുവടെ ചേര്‍ക്കുന്നു: 1. https://pareekshabhavan.kerala.gov.in 2. https://kbpe.kerala.gov.in 3. https://results.digilocker.kerala.gov.in 4. https://ssloexam.kerala.gov.in 5. https://prd.kerala.gov.in 6. https://results.kerala.gov.in 7. https://examresults.kerala.gov.in 8. https://results.kite.kerala.gov.in

Related articles

See all
Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Save your stories

Sign in