Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'വാരണാസി ടീമിന്റെ സ്വന്തം കുംഭ'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എസ്.എസ്. രാജമൗലി

'വാരണാസി ടീമിന്റെ സ്വന്തം കുംഭ'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എസ്.എസ്. രാജമൗലി

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എസ്.എസ്. രാജമൗലി ചിത്രം 'വാരണാസി'യിലെ പൃഥ്വിരാജ് സുകുമാരന്റെ കഥാപാത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ 'കുംഭ' എന്ന കേന്ദ്ര കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സംവിധായകൻ എസ്.എസ്. രാജമൗലി കുറിച്ച ആശംസകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.

"വാരണാസി ടീമിന്റെ സ്വന്തം കുംഭയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം; ജന്മദിനാശംസകൾ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരൻ" എന്നായിരുന്നു രാജമൗലിയുടെ വാക്കുകൾ. രാജമൗലിയുടെ ഈ പ്രശംസയും കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളും ആരാധകർക്കും സിനിമാപ്രേമികൾക്കുമിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ വലിയ ബജറ്റ് ചിത്രങ്ങളിലൊന്നായ 'വാരണാസി'ക്ക് സംഗീതം ഒരുക്കുന്നത് എം.എം. കീരവാണിയാണ്. ശ്രീ ദുർഗ ആർട്സും ഷോയിങ് ബിസിനസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2027 ഏപ്രിൽ 7-നാണ് തിയേറ്ററുകളിൽ ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പി.ആർ.ഒ, മാർക്കറ്റിംഗ് കൺസൽട്ടന്റ് പ്രതീഷ് ശേഖറാണ്.

Related articles

See all
Popular News

നാല് പതിറ്റാണ്ടിനു ശേഷം വീണ്ടും ഒന്നിക്കൽ; 'ജയിലർ 2' ലെ ഹൃതിക് റോഷന്റെ അതിഥി വേഷം തരംഗമാകു...

Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Save your stories

Sign in