Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സുരക്ഷ പിന്‍വലിക്കുന്നു: സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷ റദ്ദാക്കുന്നു

സുരക്ഷ പിന്‍വലിക്കുന്നു: സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷ റദ്ദാക്കുന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സുരക്ഷ പിന്‍വലിക്കുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ എസ്.പി.ജി സുരക്ഷ നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു. ഇവര്‍ക്ക് ഇനി സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സി.ആര്‍.പി.എഫ്) സുരക്ഷ മാത്രമാകും ഉണ്ടാകുക. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. എസ്.പി.ജി സുരക്ഷക്ക് അര്‍ഹരായവരെ നിശ്ചയിക്കുന്ന വാര്‍ഷിക അവലോകനത്തിന്റെ ഭാഗമായാണ് നെഹ്‌റുകുടുംബത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചതെന്നാണ് വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ ഇനി രാജ്യത്തെ ഉയര്‍ന്ന സുരക്ഷാ സംവിധാനമായ എസ്.പി.ജിയുടെ സുരക്ഷ ഉണ്ടാവൂ. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1985ലാണ് എസ്.പി.ജി രൂപീകരിച്ചത്. 3000 പേരടങ്ങുന്ന എസ്.പി.ജി സംഘം പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സുരക്ഷ ഒരുക്കുന്നത്.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in