Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സൗമ്യയെ തീവെച്ചുകൊലപ്പെടുത്തിയ അജാസ് മരിച്ചു

സൗമ്യയെ തീവെച്ചുകൊലപ്പെടുത്തിയ അജാസ് മരിച്ചു
മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീവെച്ചുകൊലപ്പെടുത്തിയ പോലീസുകാരന്‍ അജാസ് മരിച്ചു. ഇയാള്‍ക്കും ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. സൗമ്യയെ ആക്രമിക്കുന്നതിനിടെയായിരുന്നു അജാസിനും പൊള്ളലേറ്റത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ ആയിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതോടെ ഡയാലിസിസിനു ശ്രമം നടത്തിയെങ്കിലും ബിപി കുറഞ്ഞതോടെ ഉപേക്ഷിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ 15ന് മാവേലിക്കരയ്ക്ക് സമീപത്തുവെച്ച് പൊലീസ് ഓഫീസർ സൗമ്യയെ വെട്ടിവീഴ്ത്തിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. വിവാഹ അഭ്യർഥന തള്ളിയതിലുള്ള പക കാരണമാണ് അജാസ് കൊലപാതകം നടത്തിയത്. കാറിലെത്തിയ അജാസ്, സൗമ്യ സഞ്ചരിച്ച ഇരുചക്ര വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. അക്രമിയെ കണ്ട സൗമ്യ ഓടി. സൗമ്യയ്ക്ക് പിന്നാലെ ഓടിയ അക്രമി വാൾ കൊണ്ട് അവരെ വെട്ടി വീഴ്ത്തുകയും തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു.

Related articles

See all
Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണോ സി.പി.എം കലാപമുണ്ടാക്കുന്നത്?: മന്ത്രി ഒ. ജെ. ജനീഷിനെതിരായ...

Popular News

വാണിയമ്പലത്ത് ആശുപത്രി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിയായ മാട്ടക്കുളം സ്വദേശി ക...

Save your stories

Sign in