മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചു. തന്റെ വരാനിരിക്കുന്ന ഓർമ്മക്കുറിപ്പായ "ബിളലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്" (Belonging: A Journey of Love) എന്ന പുസ്തകത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അവർ ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ചത്. തന്റെ ആദ്യ പോസ്റ്റിൽ, അടുത്തിടെ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഈ പുസ്തകം കയ്യിലേന്തിനിൽക്കുന്ന വീഡിയോയാണ് സോണിയ ഗാന്ധി പങ്കുവെച്ചിരിക്കുന്നത്.
"എല്ലാവർക്കും നമസ്കാരം, 'ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ ആദ്യ കാഴ്ച നിങ്ങളുമായി പങ്കുവെക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. സ്നേഹം, കർത്തവ്യം, നഷ്ടങ്ങൾ, സ്വന്തം ഇടം കണ്ടെത്തൽ എന്നിവയുടെ കഥയാണിത്. ഇത് നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ കാത്തിരിക്കുന്നു," എന്ന് സോണിയ ഗാന്ധി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
സോണിയ ഗാന്ധിയുടെ ആത്മകഥ നവംബർ 10 ന്; പുസ്തകത്തിന്റെ പതിപ്പുമായി ഇൻസ്റ്റാഗ്രാം വീഡിയോ പങ്കുവെച്ചു