ഡല്‍ഹി: ഗുജറാത്ത് കലാപത്തിലെ നടുക്കുന്ന ഓര്‍മകള്‍ തുറന്നെഴുതി സോണിയഗാന്ധി. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കതിരെ രൂക്ഷവിമര്‍ശനമാണ് ഓര്‍മ്മക്കുറിപ്പായ ബിലോഗിംഗ് എ ജേര്‍ണി ഓഫ് ലൗവില്‍ ഉള്ളത്. കലാപ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ കണ്ടത് ഭീതിയോടെ ആയിരുന്നുവെന്നും കലാപം നിയന്ത്രിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതിന് പിന്നാലെ നരേന്ദ്രമോദിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ വാജ്പേയ് ആലോചിച്ചിരുന്നുവെന്നും സോണിയഗാന്ധി ഓര്‍മക്കുറിപ്പില്‍ എഴുതി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഒരു പൈസ പോലും താനും രാഹുലും കൈപ്പറ്റിയിട്ടില്ലെന്നും നടന്നത് വന്‍ ഗൂഢാലോചനയായിരുന്നുവെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
ആത്മകഥയായ Belonging: A Journey of Love ല്‍ 2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള അനുഭവങ്ങളും നിരീക്ഷണങ്ങളുമാണ് സോണിയ പങ്കുവയ്ക്കുന്നത്. കലാപദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ കണ്ടത് ഭീതിയോടെയായിരുന്നുവെന്നും സഹായം തേടി ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചിരുന്നുവെന്നും സോണിയ എഴുതുന്നു. കലാപം നിയന്ത്രിക്കുന്നതില്‍ ബിജെപി ഭരണകൂടം പരാജയപ്പെട്ടുവെന്നും പുസ്തകത്തില്‍ വിമര്‍ശിക്കുന്നു. കലാപബാധിതരെ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവങ്ങളിലൊന്നായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകള്‍ ആവര്‍ത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പറഞ്ഞ് ഒരു പിതാവ് സഹായം അഭ്യര്‍ഥിച്ചു. എന്തുചെയ്യണമെന്ന് അറിയാതെ സ്തംഭിച്ചുപോയെന്നും ഏതാനും ആശ്വാസവാക്കുകള്‍ മാത്രമേ പറയാനായുള്ളൂ.. ഭരണസംവിധാനം വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നാണ് സോണിയയുടെ വിമര്‍ശനം. ബിജെപി, ആര്‍എസ്എസ്, ബജ്റംഗ്ദള്‍ എന്നിവയുമായി ബന്ധപ്പെട്ട തീവ്രനിലപാടുള്ള വിഭാഗങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളും പരാമര്‍ശിക്കുന്നു. കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ വാജ്പേയ് ആലോചിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ സമ്മര്‍ദ്ദത്തില്‍ പിന്മാറിയെന്നും മുസ്ലിങ്ങളാണ് കലാപത്തിന് ഇരയായതെന്നും സോണിയ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഒരു പൈസപോലും താനോ, രാഹുലോ മറ്റ് ഡയറക്ടര്‍മാരോ കൈപ്പറ്റിയിട്ടില്ല. കേസിന് പിന്നില്‍ ഗുഢാലോചനയായിരുന്നു. കെട്ടിച്ചമച്ച കേസില്‍ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തു. 12 കൊല്ലം വേട്ടയാടി. വ്യാജ രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി പ്രചാരണം നടത്തുന്നു. 10 വര്‍ഷമായി തുടരുന്ന അന്വേഷണത്തില്‍ നിരന്തരം നോട്ടീസുകള്‍ നല്‍കി സമ്മര്‍ദത്തിലാക്കുന്നു. രാജീവ് ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചതിലും പുസ്തകത്തില്‍ വിമര്‍ശനമുണ്ട് . പ്രധാനമന്ത്രിമാരായ വിപി സിംഗും ,ചന്ദ്രശേഖറും അലംഭാവം കാട്ടിയെന്നും അവസാന കാലം ഒപ്പമുണ്ടായിരുന്നത് പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ മാത്രമായിരുന്നുവെന്നും പറയുന്നു. ഭാരത് ജോഡോ യാത്ര കാശ്മീരില്‍ എത്തിയപ്പോള്‍ രാഹുലിന് സുരക്ഷയില്ലാത്തതില്‍ ആശങ്കയുണ്ടാക്കി. ഇക്കാര്യം പലരെയും വിളിച്ച് പറഞ്ഞു. തുടര്‍ന്ന് സുരക്ഷക്രമീകരണങ്ങള്‍ കൃത്യമാക്കാന്‍ യാത്ര ഒരു ദിവസത്തേക്ക് നിര്‍ത്തി വച്ചെന്നും സോണിയ ഗാന്ധി ഓര്‍മക്കുറിപ്പില്‍ എഴുതി.
ഗുജറാത്ത് കലാപം: മോദിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ വാജ്പേയി ആലോചിച്ചിരുന്നു; പാര്‍ട്ടിയിലെ സമ്മര്‍ദത്തില്‍ പിന്മാറി: ആത്മകഥയില്‍ സോണിയ ഗാന്ധി
ഗുജറാത്ത് കലാപത്തിന് പിന്നാലെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ആലോചിച്ചിരു