Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് പുതിയ ക്യാപ്റ്റന്‍: ഹര്‍മന്‍പ്രീത് കൗറിന് പകരം സ്മൃതി മന്ഥന നയിക്കും

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് പുതിയ ക്യാപ്റ്റന്‍: ഹര്‍മന്‍പ്രീത് കൗറിന് പകരം സ്മൃതി മന്ഥന നയിക്കും

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് മുതിര്‍ന്ന ഓപ്പണിംഗ് ബാറ്റര്‍ സ്മൃതി മന്ഥനയെ പുതിയ നായികയായി പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഹര്‍മന്‍പ്രീത് കൗര്‍ പടിയിറങ്ങിയതിനെ തുടര്‍ന്നാണ് ഏകദിന, ട്വന്റി-20 ടീമുകളുടെ പൂര്‍ണ്ണസമയ നായികയായി ഇരുപത്തിയൊമ്പതുകാരിയായ സ്മൃതി മന്ഥന ചുമതലയേല്‍ക്കുന്നത്. തിങ്കളാഴ്ച ഗുവാഹത്തിയില്‍ ബി.സി.സി.ഐ (BCCI) ഭാരവാഹികളുമായും ഹെഡ് കോച്ച് അമോല്‍ മജുംദാറുമായും നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് ഹര്‍മന്‍പ്രീത് ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

2013-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ പ്രധാന കരുത്തായ മന്ഥന, ഇതിനോടകം 18 ട്വന്റി-20 മത്സരങ്ങളിലും 4 ഏകദിനങ്ങളിലും ഇന്ത്യയെ നയിച്ചിട്ടുണ്ട്. കൂടാതെ വിമന്‍സ് പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ 2024, 2026 സീസണുകളില്‍ കിരീടത്തിലേക്ക് നയിച്ച മികച്ച നായകപരിചയവും മന്ഥനയ്ക്കുണ്ട്. ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചത് വലിയൊരു അംഗീകാരമാണെന്നും ടീമിനെ മുന്നോട്ട് നയിക്കാന്‍ തന്റെ പരമാവധി നല്‍കുമെന്നും മന്ഥന പ്രതികരിച്ചു. നീണ്ട കാലം ടീമിനെ നയിച്ച ഹര്‍മന്‍പ്രീത് കൗറിന്റെ സംഭാവനകള്‍ക്ക് നന്ദി അറിയിച്ച മന്ഥന, ബി.സി.സി.ഐക്കും സെലക്ടര്‍മാര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി.

അതിനിടെ സിംബാബ്വെക്കെതിരെ നടക്കാനിരിക്കുന്ന ട്വന്റി-20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. ട്വന്റി-20 പരമ്പരയില്‍ യുവതാരം ഷെഫാലി വര്‍മ്മയും ഏകദിന പരമ്പരയില്‍ ദീപ്തി ശര്‍മ്മയും വൈസ് ക്യാപ്റ്റന്‍മാരാകും. ഓസ്‌ട്രേലിയ എ ടീമിനെതിരായ മത്സരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നികി പ്രസാദ് കന്നി അന്താരാഷ്ട്ര ട്വന്റി-20 ടീം പ്രവേശനവും നേടി. മലയാളി താരം മിന്നു മണി ട്വന്റി-20 സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. സ്ഥാനം ഒഴിഞ്ഞെങ്കിലും ഹര്‍മന്‍പ്രീത് കൗര്‍ കളിക്കാരിയായി ഇരു സ്‌ക്വാഡുകളിലും തുടരും.

ഒക്ടോബര്‍ 16 മുതല്‍ റായ്പൂരിലാണ് സിംബാബ്വെക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പര ആരംഭിക്കുന്നത്. ഒക്ടോബര്‍ 18, 20 തീയതികളിലാണ് മറ്റ് മത്സരങ്ങള്‍ നടക്കുന്നത്. തുടര്‍ന്ന് വഡോദരയിലാണ് ഏകദിന പരമ്പര അരങ്ങേറുക. സ്മൃതി മന്ഥനയുടെ അനുഭവസമ്പത്തും ശാന്തമായ ശൈലിയും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് പുതിയ ദിശാബോധം നല്‍കുമെന്നാണ് ബി.സി.സി.ഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസും സെക്രട്ടറി ദേവജിത് സൈകിയയും പ്രത്യാശ പ്രകടിപ്പിച്ചത്.

Related articles

See all
Popular News

'ചേസ് മാസ്റ്റർ' കോഹ്‌ലി, ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി സച്ചിനെയും പോണ്ടിംഗിനെയും പ...

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Save your stories

Sign in