Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAIN| മഴയ്ക്ക് നേരിയ ശമനം; ജാഗ്രത തുടരണം

RAIN| മഴയ്ക്ക് നേരിയ ശമനം; ജാഗ്രത തുടരണം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. എങ്കിലും മഴക്കെടുതികള്‍ തുടരുകയാണ്. അതേസമയം, ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കാലം രൂപപ്പെട്ടാല്‍ ഏറ്റവും ആശങ്ക ജനിപ്പിക്കുന്ന ഒന്നാണ് മുല്ലപ്പെരിയാര്‍. ഡാമിലെ ജലനിരപ്പ് 130 അടിയായി. 130.45 അടിയാണ് ഡാമിലെ ജലനിരപ്പ്. അതേസമയം, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് നാളെ കൂടി തുടരും. സംസ്ഥാനത്ത് 177 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 2087 കുടുംബങ്ങളിലെ 6945 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതേസമയം ഇടുക്കിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയിട്ടുണ്ട്. മഴ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ജലവിനോദങ്ങളായ ബോട്ടിങ് ഉള്‍പ്പെടെ ഉള്ളവയുടെ നിയന്ത്രണം നീക്കിയിട്ടില്ല. എന്നാല്‍ മറ്റിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കി.

Related articles

See all
Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in