Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി ആറുമരണം; ഒരാളുടെ നില ഗുരുതരം

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി ആറുമരണം; ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളില്‍ ആറുമരണം. തിരുവനന്തപുരം കരമനയിലുണ്ടായ ബൈക്ക് അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ബൈക്ക് ഫുട്പാത്തിലിടിച്ചായിരുന്നു അപകടം. നെയ്യാറ്റിന്‍കര സ്വദേശികളായ പ്രണവ്, സജിന്‍, ഇതരസംസ്ഥാനത്തൊഴിലാളിയായ റ്വിതിക് എന്നിവരാണ് മരിച്ചത്. മൂന്നുപേരും ഹോട്ടല്‍ തൊഴിലാളികളാണ്. ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു സംഭവം. ബൈക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനുകാരണമെന്ന നിഗമനത്തിലാണ് പൊലീസ്. കോഴിക്കോട് നല്ലളം മോഡേണ്‍ ബസാറില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നേകാലോടെയായിരുന്നു സംഭവം. കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. രാമനാട്ടുകര സ്വദേശികളായ ഇവര്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നാണ് വിവരം. ഫയര്‍ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മൂന്നുപേര്‍ മരണപ്പെടുകയായിരുന്നു. വിനില്‍, അജീഷ്, വിമല്‍ എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. ലോറി കാറിലേയ്ക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് വിവരം.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in