അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ 12.2 ശതമാനത്തിന്റെ വന്‍ കുറവ് രേഖപ്പെടുത്തി. എസ്ഐആര്‍ നടപടികളുടെ ഭാഗമായി ആകെ വോട്ടര്‍മാരുടെ എണ്ണം 18.71 കോടിയില്‍ നിന്നും 16.43 കോടിയായി ചുരുങ്ങി. അതായത് ആകെ 2.29 കോടി വോട്ടര്‍മാരുടെ കുറവാണ് ഈ സംസ്ഥാനങ്ങളില്‍ ഉണ്ടായിരിക്കുന്നത്.
കുറഞ്ഞതില്‍ 90 ശതമാനവും ഉത്തര്‍പ്രദേശിലാണ്. യുപിയില്‍ 15.44 കോടിയില്‍ നിന്നും 13.40 കോടിയായി വോട്ടര്‍മാര്‍ കുറഞ്ഞു (2.89 കോടിയുടെ കുറവ്). പഞ്ചാബില്‍ 2.15 കോടിയില്‍ നിന്നും 2.01 കോടിയായും (14 ലക്ഷം വോട്ടര്‍മാരുടെ കുറവ്), ഉത്തരാഖണ്ഡില്‍ 80 ലക്ഷത്തില്‍ നിന്നും 72 ലക്ഷമായും (8 ലക്ഷം വോട്ടര്‍മാരുടെ കുറവ്) വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞു.
മണിപ്പൂരില്‍ വോട്ടര്‍മാരുടെ എണ്ണം 20.90 ലക്ഷത്തില്‍ നിന്നും 19.61 ലക്ഷത്തിലേക്ക് താഴ്ന്നു (1.30 ലക്ഷം വോട്ടര്‍മാരുടെ കുറവ്). ഗോവയില്‍ 11.85 ലക്ഷത്തില്‍ നിന്നും 10.58 ലക്ഷമായും വോട്ടര്‍മാര്‍ കുറഞ്ഞു (1.27 ലക്ഷം വോട്ടര്‍മാരുടെ കുറവ്). വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണ പ്രക്രിയയിലൂടെയാണ് ഈ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നത്. അതേസമയം, വരുന്ന ജനുവരി 1-ന് മുന്‍പ് 18 വയസ് തിതികയുന്ന പുതിയ വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടായിരിക്കും.
എസ്ഐആര്‍: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 12.2 ശതമാനത്തിന്റെ കുറവ്