Logo
Fri, Jun 19, 2026 • 12:21 PM
LIVE TV
Watch

No business videos available

No Middle East videos available

ക്യാമ്പസ് അക്രമങ്ങൾക്കെതിരെ വിപ്ലവകരമായ പ്രഖ്യാപനവുമായി മുഖ്യമന്ത്രി; സിദ്ധാർത്ഥന്റെ പേരിൽ 'ആന്റി-റാഗിങ്' പദ്ധതിയുമായി വി.ഡി. സതീശൻ ബജറ്റ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 19, 2026
1 min read
SHARE:
SAVE: Login to save

ക്യാമ്പസ് അക്രമങ്ങൾക്കെതിരെ വിപ്ലവകരമായ പ്രഖ്യാപനവുമായി മുഖ്യമന്ത്രി; സിദ്ധാർത്ഥന്റെ പേരിൽ 'ആന്റി-റാഗിങ്' പദ്ധതിയുമായി വി.ഡി. സതീശൻ ബജറ്റ്

തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളെ അക്രമമുക്തമാക്കുമെന്ന ദൃഢപ്രഖ്യാപനത്തോടെ, യുഡിഎഫ് സർക്കാരിന്റെ ഒന്നാം ബജറ്റിൽ വിപ്ലവകരമായ 'ആന്റി-റാഗിങ്' പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പൂക്കോട് വെറ്ററിനറി കോളേജിൽ എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിനിരയായി ജീവൻ നഷ്ടപ്പെട്ട സിദ്ധാർത്ഥന്റെ സ്മരണാർത്ഥമാണ് കലാലയങ്ങളിലെ റാഗിങ് പൂർണ്ണമായും തുടച്ചുനീക്കാനുള്ള ഈ ബൃഹത് പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച ജനപ്രിയ ബജറ്റ് അവതരണം സഭയിൽ പുരോഗമിക്കുകയാണ്.

കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച പൂക്കോട് വെറ്ററിനറി കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിപ്ലവകരമായ ഈ തീരുമാനം യുഡിഎഫ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. എസ്.എഫ്.ഐ നേതാക്കളുടെ കൊടും പീഡനങ്ങളെയും റാഗിങ്ങിനെയും തുടർന്ന് ജീവനൊടുക്കേണ്ടി വന്ന സിദ്ധാർത്ഥന്റെ പേരിൽ പ്രഖ്യാപിച്ച ഈ ആന്റി-റാഗിങ് പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ശക്തമായ നടപടികളാകും സ്വീകരിക്കുക. ക്യാമ്പസുകളിലെ ഇടിമുറികൾക്കും അക്രമ രാഷ്ട്രീയത്തിനും അന്ത്യം കുറിച്ചുകൊണ്ട്, വിദ്യാർത്ഥികൾക്ക് ഭയരഹിതമായി പഠിക്കാനുള്ള അന്തരീക്ഷം ഒരുക്കുമെന്ന യുഡിഎഫിന്റെ ദൃഢനിശ്ചയമാണ് ഈ പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കാട്ടിത്തന്നത്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും പ്രവാസികൾക്കും കർഷകർക്കും ഒരുപോലെ കരുതലേകുന്ന ഒട്ടേറെ ജനപ്രിയ പദ്ധതികൾക്കൊപ്പമാണ് ക്യാമ്പസ് സുരക്ഷയ്ക്കായുള്ള ഈ ചരിത്രപരമായ പ്രഖ്യാപനവും സഭയിൽ അവതരിപ്പിച്ചത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10