Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഷുഹൈബ് വധക്കേസ്: വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെ നീക്കം പാളി; ഹർജി തള്ളി

ഷുഹൈബ് വധക്കേസ്: വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെ നീക്കം പാളി; ഹർജി തള്ളി

കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ പ്രതികൾക്ക് കനത്ത തിരിച്ചടി. കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ഹർജി തലശേരി സെഷൻസ് കോടതി തള്ളി. നിലവിൽ കണ്ണൂർ അഡീഷണൽ സെഷൻസ് കോടതി മുൻപാകെ നടക്കുന്ന വിചാരണ നടപടികൾ മാറ്റണമെന്നായിരുന്നു പ്രതികളുടെ പ്രധാന ആവശ്യം. ഹർജി തള്ളിയതോടെ കേസിന്റെ വിചാരണാ നടപടികൾ ഉടൻ പുനരാരംഭിക്കും.

 കേസിലെ വിചാരണ നടപടികൾ നീട്ടിക്കൊണ്ടുപോകാൻ പ്രതിഭാഗം മനഃപൂർവം ശ്രമിക്കുകയാണെന്ന ആക്ഷേപങ്ങൾ ശക്തമാകുന്നതിനിടയിലാണ് കോടതി മാറ്റ ഹർജി സമർപ്പിക്കപ്പെട്ടത്. ഈ ഹർജി പരിഗണനയിലിരുന്നതിനെ തുടർന്ന് അഡീഷണൽ സെഷൻസ് കോടതിയിലെ വിചാരണ നടപടികൾ സെഷൻസ് കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഹർജി നിലനിൽക്കുന്നതിനാൽ സാക്ഷി വിസ്താരവുമായി സഹകരിക്കാൻ പ്രതിഭാഗം അഭിഭാഷകരും തയ്യാറായിരുന്നില്ല. എന്നാൽ ഹർജി പൂർണ്ണമായും തള്ളിയതോടെ വിചാരണാ നടപടികൾക്ക് ഇനി വേഗതയേറും.

Related articles

See all
Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവ...

Popular News

കണ്ണൂരിലെ ഉഷയ്ക്കും മക്കൾക്കും തുണയായി സർക്കാർ; അടിയന്തര പുനരധിവാസത്തിന് കളക്ടർക്ക് മുഖ്യമ...

Popular News

വീണാ ജോർജിന് കുരുക്ക് മുറുകുന്നു: അക്രമിച്ചെന്ന കേസിൽ ഡോക്ടർമാരുടെയും അന്വേഷണ ഉദ്യോഗസ്ഥരുട...

Save your stories

Sign in