Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ശ്രുതിയെ ഒറ്റയ്ക്കാക്കില്ല'; ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

'ശ്രുതിയെ ഒറ്റയ്ക്കാക്കില്ല'; ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
തിരുവനന്തപുരം: വയനാട്ടിലെ ശ്രുതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശ്രുതിയെ ഒറ്റയ്ക്ക് ആക്കില്ലെന്നും ജോലി നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടമായ ചൂരല്‍മല സ്വദേശിനി ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സണ്‍ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിന് സമീപത്തായിരുന്നു അപകടം. ജെന്‍സണ്‍ ആണ് വാഹനമോടിച്ചിരുന്നത്. ശ്രുതിയും കാറിലുണ്ടായിരുന്നു. കാലിനു പരിക്കേറ്റ ശ്രുതി കല്‍പ്പറ്റ ആശുപത്രിയിലാണ് ചികിത്സയില്‍ ഉള്ളത്. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടര്‍ന്ന് ജെന്‍സണ്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തലയോട്ടിയുടെ പുറത്തും അകത്തുമായുണ്ടായ അനിയന്ത്രിത രക്തസ്രാവവും മരണത്തിന് കാരണമായി.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Save your stories

Sign in