Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളിലൊന്ന് ഉപയോഗിക്കുന്നത് ശിവശങ്കർ

സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളിലൊന്ന് ഉപയോഗിക്കുന്നത് ശിവശങ്കർ
  ലൈഫ് മിഷനിലെ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണ കരാർ ലഭിക്കാനായി യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്നയുടെ നിർദേശപ്രകാരം വാങ്ങി നല്‍കിയ ഐ ഫോണുകളിലൊന്ന് ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ. ഉപയോഗിക്കുന്ന ഫോണുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ശിവശങ്കർ എഴുതി നല്‍കിയ മൊഴിയിലെ ഐ.എം.ഇ.ഐ നമ്പരും ഹൈക്കോടതിയില്‍ യുണിടാക് കമ്പനി സമർപ്പിച്ച ഇന്‍വോയ്സിലെ ഐ.എം.ഇ.ഐ നമ്പരും ഒന്നാണ്. ലൈഫ് പദ്ധതിയുടെ നിർമാണ കരാർ ലഭിക്കാനായി കോടികള്‍ കമ്മീഷനായി നിശ്ചയിച്ചതിന് പുറമെ ഐ ഫോണുകളും സ്വപ്ന ചോദിച്ചുവാങ്ങിയതായി യുണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ശിവശങ്കർ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പരുകള്‍ ഇ.ഡി കോടതിയില്‍ സമർപ്പിച്ചപ്പോഴാണ് ഇതില്‍ ഒന്ന് സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയതാണെന്ന് വ്യക്തമായത്. യുണിടാക് കമ്പനി ഹൈക്കോടതിയില്‍ ഹൈക്കോടതിയില്‍ സമർപ്പിച്ച ഇന്‍വോയ്സിലെ ഐ ഫോണ്‍ 11 പ്രോ 64 ജി.ബി മോഡലിന്‍റെ സീരിയല്‍ നമ്പർ 353842100722295 ആണ്. ഇതുതന്നയാണ് ശിവശങ്കർ ഇ.ഡിക്ക് എഴുതി നല്‍കിയിരിക്കുന്നതും. 99,90,000 രൂപയാണ് ഈ മോഡലിന്‍റെ വില. അതേസമയം എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുള്ള ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരും.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു; ആദ്യ സാക്ഷിവിസ്താരം നവംബർ...

Save your stories

Sign in