Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണം ; കേസിന് പൊതുപണം ഉപയോഗിച്ചതില്‍ മുഖ്യമന്ത്രി മറുപടി പറയണം : കെ.സുധാകരന്‍

മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണം ; കേസിന് പൊതുപണം ഉപയോഗിച്ചതില്‍ മുഖ്യമന്ത്രി മറുപടി പറയണം : കെ.സുധാകരന്‍
തിരുവനന്തപുരം : കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. കേസിന് പൊതുപണം ഉപയോഗിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ അന്തസും ആഭിജാത്യവും ഉയര്‍ത്തിക്കാട്ടിയ വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സർക്കാരിന് വന്‍ തിരിച്ചടി. കേസ് പിന്‍വലിക്കാനാവില്ലെന്ന് സംസ്ഥാന സർക്കാരിന്‍റെ അപ്പീല്‍ തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ കേസില്‍ വിചാരണ നേരിടേണ്ടിവരും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിയമസഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. എംഎല്‍എമാരുടെ അന്നത്തെ പ്രവര്‍ത്തനം ഭരണഘടനാലംഘനമാണെന്നും ജനപ്രതിനിധികള്‍ക്കുള്ള പരിരക്ഷ ക്രിമിനല്‍ കേസുകള്‍ ചെയ്യാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. മന്ത്രി വി ശിവൻകുട്ടി, മുൻമന്ത്രി ഇ.പി ജയരാജൻ, മുൻമന്ത്രിയും നിലവിൽ എംഎൽഎയുമായ കെ.ടി ജലീൽ, മുൻ എംഎൽഎമാരായ സി.കെ സദാശിവൻ, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിലെ പ്രതികള്‍.

Related articles

See all
Popular News

കേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ,മത്സ്യബന്ധനത്...

Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യദ്രോഹികളുടെ പട്ടികയിൽ മുന്നിൽ: ഷാഫി പറമ്പിൽ എം.പി

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Save your stories

Sign in