Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ശിവശങ്കറിന് മുന്‍കൂർ ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ ; ജാമ്യാപേക്ഷയെ എതിർത്ത് റിപ്പോർട്ട് നല്‍കും

ശിവശങ്കറിന് മുന്‍കൂർ ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ ; ജാമ്യാപേക്ഷയെ എതിർത്ത് റിപ്പോർട്ട് നല്‍കും
  കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ എം.ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂർ ജാമ്യം നല്‍കരുതെന്ന് എൻഐഎ.   ജാമ്യാപേക്ഷയെ എതിർത്ത് എന്‍ഐഎ കോടതിയില്‍ റിപ്പോർട്ട് നല്‍കും. മുൻകൂർ ജാമ്യത്തെ എതിർത്ത് എൻഫോഴ്സ്മെന്‍റും ഇന്നലെ എതിർ സത്യവാങ്ങ്മൂലം നൽകിയിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ നിയമപ്രകാരമുള്ള പല നടപടി ക്രമങ്ങളും പൂര്‍ത്തീകരിക്കാനാവില്ലെന്നും ഇ.ഡി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി ഗുരുതര ആരോപണങ്ങളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈ ക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ ഇ.ഡി ഉന്നയിച്ചത്. സ്വർണ്ണക്കടത്തിന്‍റെ മറവിൽ നടന്ന ഹവാല ബിനാമി ഇടപാടുകളെ കുറിച്ചുള്ള തെളിവുകള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിനു ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു.

Related articles

See all
Popular News

'യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ബി.ജെ.പിയുടെ സ്ലീപ്പര്‍ സെല്ലുണ്ടോ എന്ന് പരിശോധിക്കണം': ഓപ്പറ...

Popular News

വയോജനങ്ങള്‍ ഒറ്റയ്ക്കല്ല, സംരക്ഷിക്കാന്‍ മക്കളെപ്പോലെ സര്‍ക്കാര്‍ ഒപ്പമുണ്ട്: വയോജന വകുപ്പ...

Popular News

ബി.ജെ.പിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.എം അസ്വസ്ഥരാകുന്നത് എന്തിന്? കലാപമുണ്...

Popular News

"മക്കളുടെ കേസില്‍ പാര്‍ട്ടിയെ കവചമാക്കിയില്ല"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുകളുമായി ബി...

Save your stories

Sign in